Friday December 09, 2016
Latest Updates

ടോപാസിനെ കനേഡിയന്‍ കമ്പനി ഏറ്റെടുത്തു

ടോപാസിനെ കനേഡിയന്‍ കമ്പനി ഏറ്റെടുത്തു

ഡബ്ലിന്‍:ഡെനിസ് ഒ’ ബ്രിയന്റെ ഉടമസ്ഥതയിലുള്ള എനര്‍ജി ഗ്രൂപ്പായ ടോപാസിനെ കനേഡിയന്‍ ഫ്യൂവല്‍ റീട്ടെയില്‍ കമ്പനിയായ അലിമെന്റേഷന്‍ കൗച്ച്ടാര്‍ഡ് ഏറ്റെടുത്തു. 400 മില്യന്‍ യൂറോയുടെ ഏറ്റെടുക്കലാണ് നടന്നത്. 2013ല്‍ ടോപ്പാസ് 205 മില്യന്‍ യൂറോ ഐബിആര്‍സി വായ്പയെടുത്തതിനെ തുടര്‍ന്ന് കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.

ടോപാസ് അലിമെന്റേഷന്‍ കൗച്ച്ടാര്‍ഡ് ഏറ്റെടുക്കലിനൊപ്പം ടോപാസ് എനര്‍ജി ഗ്രൂപ്പിന്റെ അനുബന്ധ കമ്പനികളായ റിസോഴ്‌സ് പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ ഫണ്ടും എസോ ആയര്‍ലണ്ടും കനേഡിയല്‍ കമ്പനി ഏറ്റെടുക്കുന്നതിനുള്ള കരാറിലും ഒപ്പുവച്ചു. 2016ല്‍ കരാര്‍ പൂര്‍ത്തിയാകും. 

കൗച്ച്ടാര്‍ഡിന് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 15000 ഫ്യൂവര്‍ റിട്ടെയില്‍ നെറ്റ്‌വര്‍ക്കും ആഗോളതലത്തില്‍ 1,00,000 ജീവനക്കാരുമുണ്ട്. എസോ ഏറ്റെടുക്കല്‍ കരാര്‍ ടോപാസ് ഔദ്യോഗിക പ്രഖ്യാപിച്ചത് ഡിസംബര്‍ ഒന്നിനാണ്. ഏറ്റെടുക്കലീലൂടെ അയര്‍ലണ്ടില്‍ 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലോകത്ത് റീട്ടെയില്‍ മേഖലയിലെ മുന്‍നിരയിലുള്ള കൗച്ച്ടാര്‍ഡിന്റെ പ്രവര്‍ത്തനം അയര്‍ലണ്ടില്‍ തുടങ്ങുന്നതോടെ ഇവിടുത്തെ റീട്ടെയില്‍ മാര്‍ക്കറ്റില്‍ വന്‍ വിപ്ലവം തന്നെ ഉണ്ടാകുമെന്ന് ടോപാസ് സിഇഒ എമ്മെറ്റ് ഒ’ നീല്‍ അഭിപ്രായപ്പെട്ടു.


Scroll To Top