Wednesday May 24, 2017
Latest Updates

കൂടുതല്‍ ഉറങ്ങിയാലും കുറച്ച് ഉറങ്ങിയാലും മരണം ക്ഷണിച്ചുവരുത്തുമെന്നു പഠനം

കൂടുതല്‍ ഉറങ്ങിയാലും കുറച്ച് ഉറങ്ങിയാലും മരണം ക്ഷണിച്ചുവരുത്തുമെന്നു പഠനം

ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാലും ആറു മണിക്കൂറില്‍ താഴെ ഉറങ്ങിയാലും അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അകാല മരണം ക്ഷണിച്ചുവരുത്തുമെന്നും പഠനം. വാര്‍വിക്ക് സര്‍വകലാശാലയില്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് 30 ശതമാനം മരണസാധ്യത കൂടുതലാണ്. മനുഷ്യന് ഏറ്റവും അനുയോജ്യമായ ഉറക്ക സമയം ഏഴ് മണിക്കൂറിനും എട്ടു മണിക്കൂറിനും ഇടയ്ക്കാണ്. ഈ സമയക്രമത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായാല്‍ അത് മരണത്തിലായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക എന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഉറക്കം കുറവുള്ള ആളുകള്‍ക്ക് വിഷാദ രോഗം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ഉറക്ക കുറവിനൊപ്പം അമിതമായി മദ്യം കഴിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് മരണ സാധ്യത ഒരുപാട് കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

Scroll To Top