Saturday December 10, 2016
Latest Updates

ശരീരസൗന്ദര്യത്തിന് തക്കാളി അത്യുത്തമം!

ശരീരസൗന്ദര്യത്തിന് തക്കാളി അത്യുത്തമം!

തിവായി തക്കാളി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്നറിയാമോ? തക്കാളി ആഹാരക്രമത്തില്‍ പതിവാക്കിയാല്‍ ചര്‍മം സുന്ദരമാകും. അതിലുളള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റാണ് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു ചര്‍മം സംരക്ഷിക്കുന്നത്. മുഖത്തു വരകളും ചുളിവുകളും വീഴുന്നതു തടയുന്നു. ചര്‍മത്തിലുണ്ടാകുന്ന വിളളലുകള്‍, കുരുക്കള്‍, ചെറിയ പൊളളലുകള്‍ എന്നിവയുടെ ചികിത്സയ്ക്കും തക്കാളി ഗുണപ്രദം. തക്കാളി കുഴമ്പാക്കി പുരട്ടിയാല്‍ ചര്‍മത്തിന്റെ തിളക്കം കൂടുമത്രേ.

തക്കാളി ശീലമാക്കിയാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താം. തക്കാളിയിലെ വിറ്റാമിന്‍ എയും, സിയുമാണ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത്. നിശാന്ധത തടയുന്നതിനും സഹായകം. തക്കാളിയിലെ വിറ്റാമിന്‍ എ മാകുലാര്‍ ഡീജനറേഷനില്‍ നിന്നു കണ്ണുകളെ സംരക്ഷിക്കുന്നതായി അടുത്തകാലത്തുവന്ന ഒരു പഠനം പറയുന്നു. തിമിരസാധ്യത കുറയ്ക്കുന്നതിനും തക്കാളി ഗുണപ്രദം. അതിലുളള ഫൈറ്റോ കെമിക്കല്‍ ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിന്‍, സീസാന്തിന്‍ എന്നീ ആന്റി ഓക്സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം.

Scroll To Top