Sunday December 04, 2016
Latest Updates

ഇന്ത്യന്‍ ജനതയെ പരിഹസിച്ച് ഐറിഷ് മാധ്യമങ്ങള്‍…

ഇന്ത്യന്‍ ജനതയെ പരിഹസിച്ച് ഐറിഷ് മാധ്യമങ്ങള്‍…

ഡബ്ലിന്‍: ഇന്ത്യന്‍ ജനതയെ പരിഹസിച്ച് ഐറിഷ് മാധ്യമങ്ങള്‍. രാജ്യത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ കക്കൂസുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന നിരീക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഐറിഷ് മാധ്യമങ്ങള്‍ ഇന്ത്യയെ പരിഹസിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഏറ്റവും പുതിയ വിഷയം. വീട്ടില്‍ കക്കൂസ് ഉണ്ടെങ്കിലും ഇന്ത്യക്കാര്‍ പൊതുസ്ഥലത്ത് കാര്യം സാധിക്കുന്നവരാണെന്നാണ് ഐറിഷ് മാധ്യമങ്ങളുടെ നിരീക്ഷണം. 

സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ കക്കൂസുകള്‍ പോലും ഉപയോഗിക്കാതെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റോര്‍ റൂമായി ഇന്ത്യക്കാര്‍ മാറ്റുന്നു. തുടര്‍ന്ന് പൊതുസ്ഥലത്ത് വൃത്തിഹീനമായി മലമൂത്ര വിസര്‍ജനം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കക്കൂസ് ഉപയോഗം നിരീക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചതെന്ന് ഐറിഷ് മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം കേന്ദ്രസര്‍ക്കാര്‍ 503,142 ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മ്മിച്ച് നല്‍കി. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയതായി ഐറിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. 

ഇതേതുടര്‍ന്നാണ് നിരീക്ഷണ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. നേരത്തെ കക്കൂസ് നിര്‍മ്മാണം മാത്രമാണ് സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അവ ഉപയോഗിക്കുന്നുണ്ടോ എന്ന് കൂടി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി സാനിട്ടറി ഇന്‍സ്‌പെക്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞു. ഇവര്‍ ഓരോ വീടുകളിലും നേരിട്ടെത്തി പരിശോധന നടത്തും. തുടര്‍ന്ന് ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ് തുടങ്ങിയവ വഴി വിവരങ്ങള്‍തത്സമയം സര്‍ക്കാരിനെ അറിയിക്കും. ഇങ്ങനെയാണ് പദ്ധതിയുടെ നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതാണ് ഐറിഷ് മാധ്യമങ്ങളിലും വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്.

നേരത്തെ ഡല്‍ഹി പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ പരിഹസിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്നു

Scroll To Top