Sunday December 04, 2016
Latest Updates

പോളിംഗ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍… 

പോളിംഗ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍… 

നിങ്ങള്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ത്ത ആളാണോ? എങ്കില്‍ നളെ നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്. ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ തയ്യാറെടുക്കുന്ന ആളുകള്‍ക്കായിതാ ചില മാര്‍ഗ നിര്‍ദേശങ്ങള്‍.

എല്ലാ വോട്ടര്‍മാര്‍ക്കും ഓരോ വോട്ടിങ്ങ് കാര്‍ഡ് കമ്മീഷന്‍ അയച്ചിട്ടുണ്ട്. പോളിങ്ങ് സ്റ്റേഷന്റെ ലൊക്കേഷന്‍ ഇതില്‍ നിന്നും മനസിലാക്കാം. ഇതോടൊപ്പമുള്ള സ്റ്റേറ്റ്‌മെന്റില്‍ തിരഞ്ഞെടുപ്പിനെകുറിച്ചുള്ള എല്ലാ കാര്യങ്ങളും വിവരിച്ചിരിക്കുന്നു. എന്തെങ്കിലും കാരണവശാല്‍ വോട്ടിങ്ങ് കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് checktheregister.ie എന്ന വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാം.

പോളിങ്ങ് സ്റ്റേഷനിലെത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും ഐഡന്റിറ്റി കാര്‍ഡ് നിങ്ങളുടെ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തുക. അറിഞ്ഞോ അറിയാതെയോ യാതൊരുവിധത്തിലുള്ള പ്രചരണ ചിഹ്നങ്ങളും പോളിങ്ങ് ബൂത്തിലോ ബൂത്തിന്റെ 50 മീറ്റര്‍ പരിസരത്തോ അണിയാന്‍ പാടില്ല.

പോളിങ്ങ് ബൂത്തിലെ നടപടിക്രമങ്ങള്‍ക്കു ശേഷം രണ്ടു തരത്തിലുള്ള ബാലറ്റ് പേപ്പറുകള്‍ നല്‍കപ്പെടും. ശ്രദ്ധയോടെ വായിച്ച് നിങ്ങള്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോളത്തില്‍ ‘X’ രേഖപ്പെടുത്തുക. ശേഷം പേപ്പര്‍ രണ്ടായി മടക്കി പെട്ടിയില്‍ നിക്ഷേപിക്കുക. പേപ്പറില്‍ എന്തെങ്കിലും എഴുതുകയോ വരക്കുകയോ ചെയ്താല്‍ വോട്ട് അസാധുവാക്കപ്പെടും. പോളിങ്ങ് ബൂത്തിനകത്ത് ഫോട്ടോയെടുക്കുകയോ സോഷ്യല്‍ സൈറ്റുകളില്‍ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.

മെയ് 5 ന് മുംബ് പേര് ചേര്‍ത്തവരില്‍ സപ്ലിമെന്ററി ലിസ്റ്റില്‍ വോട്ട് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ ചിലരുടെ പേരുകള്‍ ലിസ്റ്റില്‍ ഇതേ വരെ വന്നിട്ടില്ല.എങ്കിലും വോട്ടു ചെയ്യാന്‍ അര്‍ഹതയുണ്ടെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ പോളിംഗ് സ്‌റേഷനിലുള്ള സപ്ലിമെന്റരി ലിസ്റ്റ് പരിശോധിക്കാന്‍ സൗകര്യം ഉണ്ടായേക്കുമെന്ന് സൌത്ത് ഡബ്ലിന്‍ കൗണ്ടി അധികൃതര്‍ സൂചന നല്‍കി,അതാത് ബൂത്ത് ഓഫിസര്‍ക്കായിരിക്കും ഇത് സംബന്ധിച്ച എടുക്കാനുള്ള തീരുമാനം പൂര്‍ണ അധികാരം 

Scroll To Top