Monday September 25, 2017
Latest Updates

ആധുനിക അയര്‍ലണ്ടിന്റെ ശില്‍പ്പി ടി കെ വിറ്റക്കര്‍ അന്തരിച്ചു

ആധുനിക അയര്‍ലണ്ടിന്റെ ശില്‍പ്പി ടി കെ വിറ്റക്കര്‍ അന്തരിച്ചു

ഡബ്ലിന്‍:ആധുനിക അയര്‍ലണ്ടിന്റെ ശില്‍പ്പിയായി അറിയപ്പെടുന്ന ടി കെ വിറ്റാക്കര്‍ അന്തരിച്ചു. ഡിസംബര്‍ 8ാം തീയതി 100ാം ജന്മദിനമാഘോഷിച്ച വിറ്റാക്കറുടെ അന്ത്യം തിങ്കളാഴ്ചയായിരുന്നു.

അദ്ദേഹത്തിന്റെ ‘എക്കണോമിക് ഡെവലപ്മെന്റ്’ എന്ന പുസ്തകം പ്രശസ്തമാണ്. പുസ്തകത്തിലെ പദ്ധതികളും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും 20ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഐറിഷ് സമ്പദ് വ്യവസ്ഥ കുതിച്ചുയരാന്‍ കാരണമായി. രാജ്യം നിലനില്‍ക്കണമെങ്കില്‍ പ്രൊട്ടക്ഷനിസം അവസാനിപ്പിക്കണം എന്ന് ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു വിറ്റാക്കര്‍. ഫ്രീ ട്രേഡിനെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അദ്ദേഹം പക്ഷേ ഫ്രീ ട്രാവലിനെ പിന്തുണച്ചിരുന്നില്ല.

വിറ്റാക്കര്‍ എല്ലാ രീതിയിലും രാജ്യത്തിന് ലഭിച്ച നിധിയാണെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പ്രതികരിച്ചു. രാജ്യത്തെക്കുറിച്ചും, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും മറ്റാര്‍ക്കുമില്ലാത്ത കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും കെന്നി കൂട്ടിച്ചേര്‍ത്തു.

സെന്‍ട്രല്‍ ബാങ്ക്, ഇഎസ്ആര്‍ഐ, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലണ്ട് എന്നിവയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് ധനകാര്യ വകുപ്പ് അനുസ്മരിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള നല്ല ബന്ധത്തിന് അദ്ദേഹം നല്‍കിയ സംഭാവനയും ഓര്‍മ്മിക്കപ്പെട്ടു.

ഡൗണ്‍ കൗണ്ടിയില്‍ ജനിച്ച വിറ്റാക്കര്‍ വളര്‍ന്നത് ദ്രോഗഡയിലായിരുന്നു. 1955ല്‍ 39ാം വയസ്സില്‍ ധനകാര്യവകുപ്പ് സെക്രട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. 2001ല്‍ ’20ാം നൂറ്റാണ്ടിലെ ഐറിഷ് മാന്‍’ ആയി അദ്ദേഹത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top