Sunday January 21, 2018
Latest Updates

യൂറോപ്പിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രം: ഒന്നാം സ്ഥാനം ടൈറ്റാനിക്   ബെല്‍ഫാസ്റ്റിന്

യൂറോപ്പിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രം: ഒന്നാം സ്ഥാനം ടൈറ്റാനിക്   ബെല്‍ഫാസ്റ്റിന്

ഡബ്ലിന്‍:യൂറോപ്പിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ടൈറ്റാനിക് ബെല്‍ഫാസ്റ്റിന് ഒന്നാം സ്ഥാനം. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തായിരുന്ന പാരിസിലെ ഈഫല്‍ ടവര്‍ ഇത്തവണ രണ്ടാം സ്ഥാനത്തായി. ടൂറിസം ഓസ്‌കര്‍ എന്നറിയപ്പെടുന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്സിലാണ് ടൈറ്റാനിക് ബെല്‍ഫാസ്റ്റിന്റെ നേട്ടം.

ഈഫല്‍ ടവറിനു പുറമെ ഏഥന്‍സിലെ അക്രോപോളിസ്, ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം, ഡബ്ലിനിലെ ഗിന്നസ് സ്റ്റോര്‍ഹൗസ്, ബാര്‍സിലോണയിലെ ലാ സഗ്രാഡ ഫമിലിയ, റോമന്‍ കൊളോസിയം എന്നിവയും മത്സരരംഗത്തുണ്ടായിരുന്നു.

പഴയ ഹരോള്‍ഡ് ആന്‍ഡ് വോള്‍ഫ് ഷിപ് യാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ടൈറ്റാനിക് ബെല്‍ഫാസ്റ്റ്, പ്രശസ്തമായ ടൈറ്റാനിക് കപ്പലിന്റെയും, ടൈറ്റാനിക്കിനൊപ്പം പുറത്തിറക്കിയ ഒളിംപിക്, ബ്രിട്ടാനിക് എന്നീ കപ്പലുകളുടെയും കഥ പറയുന്നതാണ്. 1912ലെ കന്നിയാത്രയില്‍ ഐസ് മലയിലിടിച്ചു തകര്‍ന്ന ടൈറ്റാനിക്, ലോക ചരിത്രത്തില്‍ ഇന്നും കാലം മുക്കിക്കളയാത്ത ഓര്‍മ്മയാണ്.

Scroll To Top