Monday December 05, 2016
Latest Updates

വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ ബിഷപ്പ്, ടിപ്പ് ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ അജപാലന സന്ദര്‍ശനം നടത്തി

വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ ബിഷപ്പ്, ടിപ്പ് ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ അജപാലന സന്ദര്‍ശനം നടത്തി

ക്ലോണ്‍മല്‍(ടിപ്പററി):വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ അല്‍ഫോന്‍സസ് കല്ലിനന്‍ ടിപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സന്ദര്‍ശിച്ചു. ഞായറാഴ്ച്ച വൈകുന്നേരം ആറുമണിക്ക് കമ്യൂണിറ്റി അംഗങ്ങളും ശ്രേഷ്ട വ്യക്തികളും ചേര്‍ന്ന് അദ്ദേഹത്തെ ചര്‍ച് ഓഫ് ദ റിസറക്ഷന്‍ ദേവാലയാങ്കണത്തില്‍ വരവേറ്റു.പുഷ്പദളങ്ങള്‍ ഏന്തിയ ബാലികമാരും പൂച്ചെണ്ടുകള്‍ നല്‍കിയ ബാലന്മാരും അഭിവന്ദ്യപിതാവിനെ സ്വീകരിക്കാന്‍ ദേവാലയ കവാടത്തില്‍ കാത്തുനിന്നു.

വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചചടങ്ങില്‍ അദ്ദേഹത്തോടൊപ്പം ഫാ. പോള്‍ തെറ്റയില്‍, ഫാ.സിപ്രിയന്‍,ഡീക്കന്‍ എം ജി.ലാസറസ് എന്നിവര്‍ പങ്കുചേര്‍ന്നു. ദിവ്യ ബലിക്കു മദ്ധ്യേയുള്ള പ്രസംഗത്തില്‍, ഭൂമിയിലെ സന്തോഷങ്ങളും, സൗഭാഗ്യങ്ങളും,സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാണെന്നും അവ നമ്മള്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയും, ക്രിയാത്മകമായും വിവേകത്തോട്കൂടിയും ആസ്വദിക്കുകയും  ചെയ്യുമ്പോള്‍ യഥാര്‍ഥസന്തോഷം നമുക്ക് ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.ദൈവ മാതാവിനോടുള്ള മാധ്യസ്ഥം പ്രത്യേകമായി എടുത്തുപറഞ്ഞ അഭിവന്ദ്യപിതാവ് എല്ലാ കുടുംബാംഗങ്ങള്‍ക്കും ആശീര്‍വദിച്ച ജപമാല സമ്മാനമായി നല്‍കി.

കുര്‍ബാനക്കുശേഷം,കുട്ടികളുടെ സ്വാഗതനൃത്തതോടെ ആരംഭിച്ച പൊതുയോഗത്തില്‍,ഇന്ത്യയുടെ സംസ്‌കാരത്തെയും, ഭാരത സഭയുടെ ചരിത്രത്തെയും, ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഇന്നുവരെയുള്ള വളര്‍ച്ചയെയും പ്രതിപാദിച്ചുകൊണ്ട് റെന്നി എബ്രഹാം, മനു ജോസഫ് എന്നിവര്‍ നടത്തിയ വിഷ്വല്‍ മീഡിയ അവതരണം ഉണ്ടായിരുന്നു.മുന്‍ പ്രസിഡന്റ് നോര്‍ബര്റ്റ് ഗോന്‌സല്വേസ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു.ഫാ. സിപ്രിയന്‍,ഡീക്കന്‍ എം ജി ലാസറസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.പ്രസിഡന്റ് ജോബി ജോണ്‍ സ്വാഗതവുംസില്‍വി സന്തോഷ് നന്ദിയും രേഖപ്പെടുത്തി.

Scroll To Top