Sunday December 11, 2016
Latest Updates

വെള്ളത്തിനു വേണ്ടി നിങ്ങള്‍ ഐറിഷ് വാട്ടറില്‍ അപേക്ഷ കൊടുത്തോ ?ഈ മാസം അവസാനം വരെ സമയം …

വെള്ളത്തിനു വേണ്ടി നിങ്ങള്‍ ഐറിഷ് വാട്ടറില്‍ അപേക്ഷ കൊടുത്തോ ?ഈ മാസം അവസാനം വരെ സമയം …

ഡബ്ലിന്‍: ജലത്തിന്റെ ഉപയോഗത്തിന് നിരക്ക് ഏര്‍പ്പെടുത്തിയിട്ടും ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നു പോലും ഇതേ വരെ വെള്ളത്തിന്റെ ഉപഭോഗത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് സൂചനകള്‍.

പുതിയ ജലനിരക്കിനെ തുടര്‍ന്നുള്ള കോണ്‍ട്രാക്റ്റ് എത്ര ഉപഭോക്താക്കള്‍ ഒപ്പിട്ടുവെന്ന് വെളിപ്പെടുത്താന്‍ ഐറിഷ് വാട്ടര്‍ തയ്യാറായില്ല. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ ഐറിഷ് വാട്ടറിനാണ് ജലവിതരണത്തിന്റെ ചുമതല. പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നതിന്റെ ഭാഗമായി എത്ര ഉപഭോക്താക്കള്‍ ഐറിഷ് വാട്ടറുമായി കരാര്‍ ഒപ്പിട്ടുവെന്ന് വെളിപ്പെടുത്താന്‍ ഐറിഷ് വാട്ടര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഐറിഷ് വാട്ടറുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറായുള്ളൂ എന്നും ഇതാണ് യഥാര്‍ത്ഥ കണക്ക് വെളിപ്പെടുത്താന്‍ ഐറിഷ് വാട്ടര്‍ തയ്യാറാകാത്തതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. 

അതേസമയം ഈ ആരോപണം ഐറിഷ് വാട്ടര്‍ നിഷേധിച്ചു. ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈ മാസം അവസാനം വരെ സമയം ബാക്കി നില്‍ക്കെ ഇപ്പോള്‍ കണക്ക് പുറത്ത് വിടുന്നത് ശരിയല്ലെന്ന് ഐറിഷ് വാട്ടര്‍ വക്താവ് പറഞ്ഞു. കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഉപഭോക്താക്കള്‍ വാര്‍ഷിക ബില്ല് 424 യൂറോ നല്‍കണമെന്നാണ് നിബന്ധന. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മറ്റ് ഉപഭോക്താക്കളെക്കാള്‍ 176 യൂറോ അധികമാകും. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള രണ്ടു മില്യന്‍ ആപ്ലിക്കേഷനുകള്‍ ഇതുവരെ ഐറിഷ് വാട്ടര്‍ വിതരണം ചെയ്തു കഴിഞ്ഞു. 

സെപ്റ്റംബര്‍ 1 മുതലാണ് ആപ്ലിക്കേഷന്‍ വിതരണം തുടങ്ങിയത്. ഇനിയും ആപ്ലിക്കേഷന്‍ ലഭിച്ചിട്ടില്ലാത്തവര്‍ എത്രയും വേഗം ഐറിഷ് വാട്ടറുമായി ബന്ധപ്പെടണമെന്നും (1890 448 448. Lines are open 8am 8pm, 7 days a week)ഐറിഷ് വാട്ടര്‍ അധികൃതര്‍ അറിയിച്ചു.https://www.water.ie/help-centre/contact-us/  എന്ന വെബ് പേജു വഴിയും വിവരങ്ങള്‍ അറിയാം.

എത്ര പിപിഎസ് നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്തതായി വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇക്കാര്യം പുറത്ത് വിടാന്‍ ഐറിഷ് വാട്ടര്‍ തയ്യാറായില്ല. ചൈല്‍ഡ് വാട്ടര്‍ അലവന്‍സിന് അര്‍ഹതയുള്ള കുട്ടികള്‍ ഉള്‌പ്പെടെയുള്ളവരുടെ പിപിഎസ് നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിബന്ധന. 

പണം അടയ്ക്കുന്നതിന് കാലതാമസം എടുക്കുമെങ്കിലും ഒക്‌റ്റോബര്‍ 1 മുതല്‍ ഐറിഷ് വാട്ടര്‍ അധികൃതര്‍ വെള്ളത്തിന്റെ റീഡിംഗ് എടുത്തു തുടങ്ങി.വാടക വീട്ടില്‍ താമസിക്കുന്നവരാനെങ്കില്‍ അവര്‍ നേരിട്ടാണ് വെള്ളത്തിന് അപേക്ഷ കൊടുക്കേണ്ടത് 


Scroll To Top