Wednesday February 22, 2017
Latest Updates

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പത്തിന്റെ വലിയൊരു ഭാഗം നീക്കി വെയ്ക്കുകയാണെന്ന് ടിം കുക്ക്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പത്തിന്റെ വലിയൊരു ഭാഗം നീക്കി വെയ്ക്കുകയാണെന്ന് ടിം കുക്ക്

ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമ്പാദ്യത്തില്‍ നിന്നും കോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. തന്റെ ആസ്തിയായ 800 മില്യണ്‍ ഡോളറില്‍ നിന്നും വലിയൊരു പങ്ക് ഇതിനായി മാറ്റിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഫോര്‍ച്യൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ടിം കുക്ക് തന്റെ ആഗ്രഹം പങ്കുവെച്ചത്. മരിക്കുന്നതിന് മുമ്പായി തന്റെ മൊത്തം സമ്പത്തായ 800 മില്യണ്‍ ഡോളറില്‍ നിന്നും തന്റെ പത്ത് വയസ്സുള്ള അനന്തിരവന്റെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള തുക മാറ്റിവെച്ച് ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആപ്പിളിന്റെ 120 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ക്ക് പുറമെ 665 മില്യണ്‍ ഡോളര്‍ വിലവരുന്ന റെസ്റ്റ്ട്രിക്റ്റഡ് സ്‌റ്റോക്കുകളും ടിം കുക്കിന് സ്വന്തമായുണ്ട്.

സമ്പന്നര്‍ക്കിടയില്‍ ജീവകാരുണ്യത്തിന് പണം ചെലവഴിക്കല്‍ ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവരും സമ്പത്തിന്റെ ഒരു ഭാഗം ഇതിനകം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.

Scroll To Top