Saturday December 10, 2016
Latest Updates

മോഡിയെ ലക്ഷ്യമിട്ട് കുട്ടി ഭീകരര്‍ രംഗത്ത് ?

മോഡിയെ ലക്ഷ്യമിട്ട് കുട്ടി ഭീകരര്‍ രംഗത്ത് ?

ന്യൂഡല്‍ഹി: ഈ റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വകവരുത്താന്‍ ലക്ഷ്യമിട്ട് ഐ എസ് ഭീകരര്‍ കുട്ടി ബോംബര്‍മാരെ രംഗത്തിറക്കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

12 നും 15 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ സര്‍വവിധ പരിശീലനവും നല്കി ഇന്ത്യയില്‍ എത്തിച്ചതായാണ് സൂചന. പാക് അധീന കാശ്മീരില്‍ നിന്നാണ് കുട്ടി ബോംബര്‍മാര്‍ എത്തിയിരിക്കുന്നത്.ഇവര്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല.

കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തില്‍ മോഡി സുരക്ഷാവേലികള്‍ മറികടന്ന് കുട്ടികളുമായി സംവദിച്ചിരുന്നു. ഇതാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഭീകരരെ ചിന്തിപ്പിച്ചത്.

റിപ്പബ്‌ളിക് ദിനാഘോഷത്തിന് ചരിത്രത്തില്‍ ഇല്ലാത്ത സുരക്ഷയാണ് ഇക്കുറി ഒരുക്കുന്നത്. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ ഉള്‍പ്പെടെ സുരക്ഷയ്ക്കു രംഗത്തുണ്ട്.

Scroll To Top