Friday August 17, 2018
Latest Updates

പാരീസില്‍ സര്‍ക്കസ് ക്യാംപില്‍ നിന്നും തെരുവിലിറങ്ങിയ പുലിയെ വെടിവെച്ചുകൊന്നു 

പാരീസില്‍ സര്‍ക്കസ് ക്യാംപില്‍ നിന്നും തെരുവിലിറങ്ങിയ പുലിയെ വെടിവെച്ചുകൊന്നു 

പാരീസ് : സര്‍ക്കസ് ക്യാംപില്‍ നിന്നും രക്ഷപ്പെട്ടു തലസ്ഥാനത്തെ തെരുവിലിറങ്ങിയ പുലിയെ വെടിവെച്ചുകൊന്നു.ഈഫല്‍ ടവറില്‍ നിന്നും 1.2 മൈല്‍ അകലെയുള്ള സീനി നദിക്ക് കുറുകെ ഒരു പാലത്തിനു സമീപമുള്ള സര്‍ക്കസിലെ ജീവനക്കാരനാണ് ‘വലിയ പൂച്ചയെ വകവരുത്തിയതെന്നാണ് വിവരം.

‘എല്ലാ അപകടങ്ങളും അവസാനിച്ചു’ എന്ന് പാരീസ് പോലീസ് അധികൃതര്‍ ട്വീറ്റ് ചെയ്തു.പുലി ആളുകളെ ആക്രമിച്ചതായ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി.വെടിയേറ്റ് ചത്ത മൃഗത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. രാജ്യത്തെ 15ാം ജില്ലയിലാണ് പുലിയെ കൊന്നത്.

Scroll To Top