Saturday August 19, 2017
Latest Updates

ടാലയില്‍ ചൈനീസ് പൗരനേയും കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിച്ച് കവര്‍ച്ചാശ്രമം

ടാലയില്‍  ചൈനീസ് പൗരനേയും കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിച്ച് കവര്‍ച്ചാശ്രമം

ടാല:ടാലയില്‍ ചൈനീസ് പൗരനേയും കുടുംബാംഗങ്ങളേയും ബേസ്‌ബോള്‍ ബാറ്റുപയോഗിച്ച് ആക്രമിച്ച് കവര്‍ച്ചാ ശ്രമം നടത്തി. കുടുംബത്തിലെ നാലു പേര്‍ക്കാണ് വീട്ടിലേയ്ക്കു പോകുന്ന വഴി ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ഡ്രംകെയ്ന്‍ പരേഡ് എസ്റ്റേറ്റില്‍ ആക്രമണം നേരിടേണ്ടി വന്നത്. .

ചൈനീസ് കുടുംബാംഗങ്ങള്‍ കടയില്‍ നിന്നും വന്ന് വീട്ടില്‍ കയറും മുമ്പേ കാത്തിരുന്ന കൊള്ളസംഘം ഇവരെ അക്രമിക്കുകയായിരുന്നു.ചെറുത്തു നിന്ന കുടുംബാംഗങ്ങളെ അക്രമി സംഘം ബേസ് ബോള്‍ ബാറ്റു കൊണ്ട് അടിച്ചു.അക്രമികളില്‍ നിന്നും ഓടി രക്ഷപ്പെട്ട കുടുംബത്തിന് പരിക്കുകളുണ്ട്. എന്നാല്‍ പണമോ മറ്റ് വസ്തുക്കളോ നഷ്ടമായിട്ടില്ല

അക്രമികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ഗാര്‍ഡ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ടാലയിലെ മറ്റൊൊരിടത്ത് ക്രിമിനല്‍ സംഘാംഗമായ നെയില്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് (36) വെടിയേറ്റു കൊല്ലപ്പെട്ട അതേ സമയമാണ് ചൈനീസ് കുടുംബത്തിനു നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. എങ്കിലും രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് അനുമാനം. ഞായറാഴ്ച രാവിലെ ഹില്‍സ് ലെയ്ന്‍ പ്രദേശത്ത് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പ്രകാരം 2015ല്‍ 26,246 കവര്‍ച്ചകളാണ് റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. 2014നെ അപേക്ഷിച്ച് 5% കുറവാണ് ഇത്. ടേക്ക് എവേ ഷോപ്പുകള്‍ നടത്തുന്നവരെയും ജോലി ചെയ്യുന്നവരെയും ലക്ഷ്യം വച്ചുള്ള കവര്‍ച്ചാ ശ്രമങ്ങള്‍ പതിവായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. കയ്യില്‍ പണവുമായാകും ഇവര്‍ വീട്ടിലേയ്ക്ക് മടങ്ങുക എന്നതാണ് കാരണമത്രേ

Scroll To Top