Wednesday December 07, 2016
Latest Updates

താലയില്‍ ഗുണ്ടകളുടെ അക്രമണത്തില്‍ 11 വയസുകാരന് വെടിയേറ്റു 

താലയില്‍ ഗുണ്ടകളുടെ അക്രമണത്തില്‍ 11 വയസുകാരന് വെടിയേറ്റു 

ഡബ്ലിന്‍: ഗുണ്ടകളുടെ ആക്രമണത്തില്‍ 11കാരന് വെടിയേറ്റു. താലയിലെ ബെല്‍ഗാര്‍ഡ് റോഡില്‍ വീടിന് നേരെ ഗുണ്ടകള്‍ നടത്തിയ ആക്രമണത്തിലാണ് കുട്ടിക്ക് വെടിയേറ്റത്. വീട് ആക്രമിക്കപ്പെടുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച കുടുംബത്തിന് നേരെ ഗുണ്ടകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ക്ലോന്‍ഡാല്‍കിന്‍ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്. 

ശനിയാഴ്ച്ച പുലര്‍ച്ചെ 230 ഓടെയാണ് സംഭവം. മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ ഗുണ്ടകള്‍ ജനലും മറ്റും അടിച്ചു തകര്‍ത്തു. രക്ഷപ്പെടാനായി ഓടിയൊളിക്കുകയായിരുന്ന കുടുംബത്തിന് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട കൊണ്ട് ഇടതു കൈക്ക് പരിക്കേറ്റ പതിനൊന്നുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 15ഓളം വെടിയുണ്ടകളാണ് കുട്ടിയുടെ കൈയ്യില്‍ തറച്ചത്. 

ഇത് രണ്ടാം തവണയാണ് രാത്രി തങ്ങളുടെ വീട് ആക്രമിക്കപ്പെടുന്നതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. നേരത്തെ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇവര്‍ പറഞ്ഞു. 

സംഭവം നടന്ന് രണ്ട് മണിക്കൂറിനിടെ ബല്‍ഗാഡിയിലെ ലിഞ്ച് ലെയ്‌നില്‍ ഒരു സംഘമാളുകള്‍ രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.ഇവരെ താല ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ റോനന്‍സ്ടൗണ്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

Scroll To Top