Friday December 09, 2016
Latest Updates

വേനല്‍ മഴ; കേരളത്തില്‍ ശക്തിയേറിയ ഇടി മിന്നലിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

വേനല്‍ മഴ; കേരളത്തില്‍ ശക്തിയേറിയ ഇടി മിന്നലിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

വേനല്‍ മഴ ശക്തമാകുന്നതിനൊപ്പം സംസ്ഥാനത്ത് തീവ്രതയേറിയ ഇടിമിന്നലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. 19 വില്ലേജുകള്‍ അത്യന്തം അപകടകരമായ തരത്തിലുള്ള ഇടിമിന്നല്‍ ഏല്ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കണ്ടെത്തല്‍. അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനമനുസരിച്ച് ഇടിമിന്നലിന്റെ തീവ്രത വര്‍ധിക്കുമെന്നും ദുരന്ത നിവാരണ അതോറിട്ടിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും നല്കിയ മുന്നറിയിപ്പുകലില്‍ പറയുന്നു.

കോഴിക്കോട് എട്ട്, കൊല്ലത്ത് ആറും പത്തനംതിട്ടയില്‍ മൂന്നും തിരുവനന്തപുരത്ത് രണ്ടും വില്ലേജുകളാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ ദുരന്ത സാധ്യതാ പട്ടികയിലുള്ളത്.

നേരത്തേ ഈ വില്ലേജുകളില്‍ ഉണ്ടായിട്ടുള്ള അപകടങ്ങളുടെ എണ്ണം, തീവ്രത കൂടിയ ഇടിമിന്നലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അന്തരീക്ഷ ഊഷ്മാവിന്റെ പഠനവുമാണ് ദുരന്ത നിവാരണ അതോറിട്ടി നടത്തിയത്.

കോഴിക്കോട് ജില്ലയില്‍ ചെറുവന്നൂര്‍, ഇരവട്ടൂര്‍, നൊച്ചാട്, മെഞ്ഞാനം, കൂതാളി, പാലേരി, ചങ്ങരോത്ത്, വേലം എന്നീ വില്ലേജുകളാണ് അതീവ ജാഗ്രതാ പ്രദേശങ്ങള്‍. കൊല്ലത്ത് ഓച്ചിറ, ഇട്ടിവ, കടയ്ക്കല്‍, ചിതറ, മങ്കോട്, കുമ്മില്‍ പത്തനംതിട്ടയില്‍ റാന്നി, അങ്ങാടി, പഴവങ്ങാടി തിരുവനന്തപുരത്ത് പഴയകുന്നുമ്മേല്‍, അമ്പൂരി എന്നീ വില്ലേജുകളും അപകട സാധ്യത കൂടിയ പ്രദേശങ്ങളാണ്.

Scroll To Top