Thursday December 08, 2016
Latest Updates

മഴയും കൊടുങ്കാറ്റും തുടരുന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ,ഇന്ന്’ ബ്ലാക്ക് വെനസ് ഡേ’എന്ന് കാലാവസ്ഥാ വകുപ്പ് 

മഴയും കൊടുങ്കാറ്റും തുടരുന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ,ഇന്ന്’ ബ്ലാക്ക് വെനസ് ഡേ’എന്ന് കാലാവസ്ഥാ വകുപ്പ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പാണ് രാജ്യമെങ്ങും കാലാവസ്ഥ കേന്ദ്രം
പുറപ്പെടുവിച്ചിരിക്കുന്നത്.ഡോണഗള്‍,ലറ്റ്രിം ,സ്ലൈഗോ,മയോ,ക്ലയര്‍,ഗാല്‍വെ കൌണ്ടികളില്‍ മഴയും കാറ്റും ശക്തമായി തുടരുകയാണ്.ഇന്നും ശക്തമായ കൊടുങ്കാറ്റും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നുണ്ട്.രാജ്യത്ത് ബ്ലാക്ക് വെനസ്‌ഡേ ആയിരിക്കും എന്നാണ് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കിയത്.130 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന കൊടുങ്കാറ്റ് വഴി തീരദേശങ്ങളില്‍ വെള്ളപ്പൊക്കവും,വേലിയേറ്റവും ഉണ്ടാക്കിയേക്കാം എന്നതിനാല്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണം എന്നും അറിയിപ്പില്‍ പറയുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞു മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴയും കാറ്റും രാജ്യത്തൊട്ടാകെ കനത്ത നാശം വിതച്ചു,ഗതാഗത സംവിധാനം മിക്കയിടത്തും താറുമാറായി.വന്‍മരങ്ങള്‍ റോഡിലേയ്ക്കും വീടുകളുടെയും മേല്‍ ഒടിഞ്ഞു വീണ് പലയിടത്തും ചെറിയ അപകടങ്ങളും ഉണ്ടായി.റോസ് കോമണ്‍,സ്ലൈഗോ എന്നിവിടങ്ങളില്‍ നൂരു കണക്കിന് വീടുകളില്‍ വൈദ്യുതി വിതരണം നിലച്ചു

ഈ ആഴ്ച മുഴുവന്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ തീരദേശ മേഖലകളില്‍ വേലിയേറ്റവും

ശക്തമായിട്ടുണ്ട്.. ഇന്നും ശക്തമായ കാറ്റും മഴയും തുടരും. 4 ഡിഗ്രി മുതല്‍8 ഡിഗ്രി വരെയായിരിക്കും ഏറ്റവും ഉയര്‍ന്ന താപനിലയെന്ന് കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലായിരിക്കും ഏറ്റവുമധികം മഴ ലഭിക്കുകയെന്ന് കാലാവസ്ഥ കേന്ദ്രം വെളിപ്പെടുത്തി. വ്യാഴാഴ്ചയോടെ
കാറ്റിന്റെ ശക്തി കുറയാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ അതിശൈത്യവും ശക്തമായ കാറ്റും വീണ്ടും പ്രത്യേക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും എഎ റോഡ് വാച്ചും ആവശ്യപ്പെട്ടു.

ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ വഴി യാത്രക്കാരുടെയുംഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരുടെയും എഎ റോഡ്‌വാച്ച് വക്താവ് എലൈന്‍ ഓ സുള്ളിവന്‍ ആവശ്യപ്പെട്ടു. വഴിയിലേക്ക് തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍വീഴാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ അക്കാര്യവും ശ്രദ്ധിക്കണമെന്ന് റോഡ്‌വാച്ച് മുന്നറിയിപ്പ് നല്‍കി.

Scroll To Top