Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ അതിശക്തമായ മിന്നലില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട യുവതി പകര്‍ത്തിയ ‘മിന്നല്‍ വീഡിയോ !

ഡബ്ലിനില്‍ അതിശക്തമായ മിന്നലില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട യുവതി പകര്‍ത്തിയ ‘മിന്നല്‍ വീഡിയോ !

ഡബ്ലിന്‍:കഴിഞ്ഞ ദിവസം  വൈകിട്ട് നാല് മണിയോടെ ഡബ്ലിനില്‍ ഉണ്ടായ അതിശക്തമായ ഇടിമിന്നലില്‍ നിന്നും കോളേജധ്യാപിക തലനാരിഴക്ക് രക്ഷപെട്ടു. ക്യാമറയില്‍ മഴ പകര്‍ത്തികൊണ്ടിരിക്കെയാണ് ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ ടെക്‌നോളജി ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിക്കോള ഡഫിയുടെ ഏതാനും മീറ്ററുകള്‍ മാത്രം ദൂരെ ഇടിമിന്നല്‍ പതിച്ചത്. ദൃശ്യം ക്യാമറയില്‍ പതിയുകയും ചെയ്തു.

അമ്മയോടു ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു നിക്കോള. അവിടെ സ്‌നോ വീഴുക മാത്രമാണ് ചെയ്യുന്നതെന്നു പറഞ്ഞ അമ്മയോട് ‘എന്നാല്‍ ഇവിടെ പെയ്തു കൊണ്ടിരിക്കുന്ന മഴ കാണിച്ചു തരാമെന്നു പറഞ്ഞ് ‘മൊബൈല്‍ ക്യാമറയില്‍ മഴ പകര്‍ത്താനായി പുറത്തിറങ്ങി. പൊടുന്നനെയാണ് തൊട്ടുമുന്നില്‍ ഇടിമിന്നലേറ്റതും നിക്കോള വീണതും. ഇത്രയും കാര്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.

പ്രത്യക്ഷത്തില്‍ കേടുപാടുകളൊന്നും തന്നെ സംഭവസ്ഥലത്തു കാണാനില്ലാത്തതിനാല്‍ യുവതി നിന്നിരുന്ന കെട്ടിടത്തില്‍ ഇടിമിന്നലേല്‍ക്കുന്ന രംഗം എതിര്‍വശത്തെ കെട്ടിടത്തില്‍ സ്ഥാപിക്കപ്പെട്ട കണ്ണാടിയില്‍ പ്രതിഫലിച്ചതാണ് ക്യാമറയില്‍ പതിഞ്ഞതെന്ന നിഗമനത്തിലാണ് കോളേജ് അധികൃതര്‍.എന്തായാലും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് സ്ഥാപനത്തില്‍ ക്രിയേറ്റീവ് മീഡിയ കോഴ്‌സ് അധ്യാപികയായ നിക്കോള .
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ഉച്ചകഴിഞ്ഞു ശക്തമായ ഇടിയും മിന്നലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മിക്ക കൌണ്ടികളിലും മഴയും ശക്തമായിരുന്നു.

Scroll To Top