Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ നിരപരാധികളായ കുടുംബത്തിന് നേരെ അക്രമികളുടെ വിളയാട്ടം

ഡബ്ലിനില്‍ നിരപരാധികളായ കുടുംബത്തിന് നേരെ അക്രമികളുടെ വിളയാട്ടം

ഡബ്ലിന്‍ :ഡബ്ലിനില്‍ നിരപരാധികളായ കുടുംബം അക്രമണത്തിനിരയായി. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ വീടിനു നേരെ വെടിയുതിര്‍ക്കുകയും തീയിടുകയും ശേഷം പുറത്തു നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിടുകയും ചെയ്താണ് മടങ്ങിയത്.

ഡബ്ലിന്‍ ക്ലോടാല്‍ക്കനിലെ ഡീന്‍സ് ഗ്രാത് ഗ്രോവിലെ 41കാരനായ മാത്യൂ സ്മിത്തും കുടുംബവുമാണ് അക്രമണത്തിനിരയായത്. ഭാര്യയും, മൂന്നുവയസ്സുള്ള ഒരു മകനും, പതിനാറും പതിനെട്ടും വയസ്സുള്ള രണ്ടു പെണ്‍മക്കളുമടങ്ങുന്നതാണ് മാത്യുവിന്റെ കുടുംബം.

ട്രക്ക് ഡ്രൈവറായ മാത്യു രാവിലെ 4 മണിമുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടതിനാല്‍ നേരത്തെ ഉറങ്ങാന്‍ കിടന്നിരുന്നു. രാത്രി 10.30 ഓടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന മാത്യു മുന്‍ വാതിലടക്കം കത്തിയെരിയുന്നതാണ് കണ്ടത്. 999 ല്‍ വിളിച്ചു വിവരം പറയാന്‍ ഭാര്യയോട് വിളിച്ചു പറഞ്ഞ് കൊണ്ട് മക്കളെ വിളിച്ചുണര്‍ത്തി പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും കത്തിയെരിയുന്ന മുന്‍ വാതിലിലൂടെ അതിനു സാധിക്കാത്തതിനാല്‍ പിന്‍ വാതില്‍ വഴി ഉടന്‍ തന്നെ കുടുംബത്തെയും കൂട്ടി പുറത്തിറങ്ങിയപ്പോഴാണ് കാറിനും അക്രമികള്‍ തീയിട്ട വിവരം മാത്യു അറിയുന്നത്. ശേഷം അയല്‍വാസികളുടെയും സേനയുടെയും സാഹസിക ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണക്കാന്‍ സാധിച്ചതെന്ന് മാത്യു പറയുന്നു.

ഇതുവരെ ഒരു കുറ്റ കൃത്യങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള ആളല്ല മാത്യു എന്നാണ് ഗാര്‍ഡ പറയുന്നത്. അതിനാല്‍തന്നെ ആളുമാറിയുള്ള ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.

Scroll To Top