Sunday December 04, 2016
Latest Updates

മൂന്നു രാജാക്കന്‍മാരില്‍ ഒരാള്‍ മരിച്ചു!

മൂന്നു രാജാക്കന്‍മാരില്‍ ഒരാള്‍ മരിച്ചു!

ബാഴ്‌സിലോണ : മൂന്നു രാജാക്കന്‍മാരില്‍ ഒരാള്‍ മരിച്ചു.സംഭവം നടന്നത് സതേണ്‍ സ്‌പെയിനില്‍ എപ്പിഫാനി പരേഡിനിടയിലാണ്. മൂന്നു രാജാക്കന്‍മാരായി വേഷമിടുന്നതിനിടയില്‍ ഒരാള്‍ കഴുത്തില്‍ കേബിള്‍ കുരുങ്ങി മരിച്ചത് കാണികളില്‍ ദുഖമുണ്ടാക്കി. 20കാരനാണ് പരേഡിനിടയില്‍ മരിച്ചത്. എന്നാല്‍ ആളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്നലെ നടന്ന പരേഡില്‍ കിംഗ് ബല്‍ത്താസാറിനെ അനുകരിക്കുന്നതിനിടയില്‍ കഴുത്തില്‍ കേബിള്‍ കുരുങ്ങി ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. 

ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കാലിത്തൊഴുത്തില്‍ ജാതനായ ക്രിസ്തുവിന് കാണാന്‍ വന്ന വിദ്വാന്‍മാരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് സ്‌പെയിനില്‍ എല്ലാ വര്‍ഷവും ജനുവരി ആറിന് എപ്പിഫാനി പരേഡ നടത്തുന്നത്.

Scroll To Top