Thursday December 08, 2016
Latest Updates

എന്നിസില്‍ നോമ്പുകാലത്ത് ത്രിദിന ധ്യാനം 

എന്നിസില്‍ നോമ്പുകാലത്ത് ത്രിദിന ധ്യാനം 

ഗാല്‍വേ :ഗാല്‍വേ സെന്റ് ജോര്ജ് സിറിയന്‍ ഓര്‍ത്തഡോക്സ്  പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ,യു .കെ ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനൊസ് തിരുമേനിയുടെ നേതൃത്വത്തിലും അയര്‍ലണ്ടിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടി മൂന്നു ദിവസത്തെ ഒരു ധ്യാനം 2015 മാര്‍ച്ച് 13 ,14 ,15 (വെള്ളി ,ശനി ,ഞായര്‍ ) തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ലാന്നെന്‍സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നു .

മാര്‍ച്ച് 13 വെള്ളിയാഴ്ച 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം 15 ആം തീയതി ഞായറാഴ്ച വി .കുര്‍ബാന യോടുകൂടി സമാപിക്കുന്നതായിരിക്കും .കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും. നാട്ടില്‍നിന്നും അകലെ ആയിരിക്കുന്ന നമുക്ക് നോമ്പുകാലം പരമ്പരാഗത ശൈലിയില്‍ ധ്യാനചിന്തകളില്‍ കഴിച്ചു കൂട്ടുവാന്‍ ത്രിദിന ധ്യാനം സഹായിക്കട്ടെ എന്ന് ഫാ .ബിജു പാറെക്കാട്ടില്‍ ആശംസിച്ചു .ധ്യാനത്തില്‍ സംബന്ധിക്കുന്നതിനുള്ള താമസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്നു ഗാള്‍വേ പള്ളി വികാരി ഫാ .ബിജു പാറെക്കാട്ടില്‍ അറിയിച്ചു 

ധ്യാനത്തിനോടനുബന്ധിച്ചു കുമ്പസാരത്തിനും ഫാമിലി കൌണ്‌സിലിങ്ങിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും .പ്രസ്തുത നോമ്പുകാല ധ്യാനത്തിലേക്ക് സഭാ ഭേദമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഗാല്‍വേ പള്ളി ട്രസ്ടി ശ്രീ .വിനോദ് ജോര്‍ജ് അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 
സുനില്‍ കില്‍രുഷ് 0868732676 
ബോബി മഞ്ചയില്‍ 0877854591 
വര്‍ഗീസ് വൈദ്യന്‍ 0879691451 

Scroll To Top