Wednesday January 18, 2017
Latest Updates

അയര്‍ലണ്ടിലെ മാര്‍ത്തോമാ സഭയുടെ ത്രിദിന ഫാമിലി കോണ്‍ഫ്രന്‍സിന് ഇന്ന് വിക്ലോയില്‍ തുടക്കമാവും

അയര്‍ലണ്ടിലെ മാര്‍ത്തോമാ സഭയുടെ ത്രിദിന ഫാമിലി കോണ്‍ഫ്രന്‍സിന് ഇന്ന് വിക്ലോയില്‍ തുടക്കമാവും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ മാര്‍ത്തോമാ സഭയുടെ ആറാമത് ഫാമിലി കോണ്‍ഫ്രന്‍സിന് ഇന്ന് (വെള്ളിയാഴ്ച്ച) തുടക്കമാവും.കൗണ്ടി വിക്ലോയിലെ ഒവോക്കാ മനോറിലുള്ള സ്‌ക്രിപ്ച്ചര്‍ യൂണിയനിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്.

മുംബൈ ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ തീത്തോസ് തിരുമേനിയാണ് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫ്രന്‍സിന് നേതൃത്വം നല്കുന്നത്.bishop airport

കഴിഞ്ഞ ദിവസം ഡബ്ലിനില്‍ എത്തിചേര്‍ന്ന അഭിവന്ദ്യ തിരുമേനിയ്ക്ക് ഡബ്ലിനിലെ സഭാസമൂഹം ഭാരവാഹികള്‍ സ്വീകരണം നല്‍കി.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം സഭാ പ്രതിനിധികള്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും.മൂന്ന് ദിവസവും വൈവിധ്യപൂര്‍ണ്ണങ്ങളായ കാര്യ പരിപാടികളും ,പ്രാര്‍ഥന ശുശ്രൂഷകളാലും സജീവമായിരിക്കും ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫ്രന്‍സെന്ന് സഭയുടെ അയര്‍ലണ്ടിലെ വികാരി റവ.ജോര്‍ജ് വര്‍ഗീസ്,പാരീഷ് സെക്രട്ടറി ജോജി അബ്രാഹം,ജനറല്‍ കണ്‍വീനര്‍ അജു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. 

 

Scroll To Top