Monday September 25, 2017
Latest Updates

അറ്റോര്‍ണി ജനറലിന്റെ നിയമനം മന്ത്രിസഭയെ വീഴ്ത്തുമോ?സഹപ്രവര്‍ത്തകരും,ഫിയാന ഫോയിലും വരദ്കര്‍ക്കെതിരെ ….

അറ്റോര്‍ണി ജനറലിന്റെ നിയമനം മന്ത്രിസഭയെ വീഴ്ത്തുമോ?സഹപ്രവര്‍ത്തകരും,ഫിയാന ഫോയിലും വരദ്കര്‍ക്കെതിരെ ….

ഡബ്ലിന്‍ : അറ്റോര്‍ണി ജനറലിന്റെ നിയമനം മന്ത്രിസഭയെ വീഴ്ത്തുമോ?അറ്റോര്‍ണി ജനറലായി മാരീ വീലനെ നിയമിച്ചതിന്റെ പേരില്‍ ഇടഞ്ഞ ഫിനഫോയില്‍ ആ പ്രശ്നത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നു പ്രഖ്യാപിച്ച് കടുത്ത നിലപാടുമായി രംഗത്തുവന്നു. സര്‍ക്കാരിനുള്ള പിന്തുണ തുടരുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പാര്‍ടിയുടെ വിദ്യഭ്യാസ വക്താവ് തോമസ് ബൈറണ്‍ പറഞ്ഞു.

ഈ വിവാദത്തിന്റെ പേരില്‍ ഇലക്ഷനെ നേരിടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.ഒരിക്കലും തിരഞ്ഞെടുപ്പിനെ ഭയപ്പെടുന്ന പ്രസ്ഥാനമല്ല ഫിനഫോയിലെന്നും അദ്ദേഹം പറഞ്ഞു.ഡെയ്ലില്‍ അറ്റോര്‍ണി ജനറലിന്റെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്നു ബൈറണ്‍ ആരോപിച്ചു.

അതേസമയം വരദ്കര്‍ മന്ത്രിസഭയിലെ അംഗം കൂടിയായ മേരി മിച്ചല്‍ ഒക്കോണല്‍ വരദ്കര്‍ക്കെതിരെ പരസ്യ അഭിപ്രായപ്രകടനവുമായി രംഗത്തെത്തി കഴിഞ്ഞു.മാതൃകാപരമായല്ല സര്‍ക്കാരിനെ വരദ്കര്‍ നയിക്കുന്നതെന്ന് മന്ത്രി ഒരു പൊതുയോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത് പരക്കെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.അറ്റോര്‍ണി ജനറലിന്റെ നിയമനം ശരിയായ രീതിയിലല്ല നടന്നതെന്ന് മന്ത്രി സഭാംഗങ്ങളില്‍ പലര്‍ക്കും അഭിപ്രായമുണ്ട്.പാര്‍ട്ടി തലത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം വരദ്കറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇരുപാര്‍ടികളും തമ്മിലുള്ള ഉടമ്പടിയില്‍ സത്യസന്ധത പാലിക്കണമെന്ന് ആര്‍ടിഇ റേഡിയോ പ്രോഗ്രാമിലാണ് ഫിയനാഫാള്‍ വിദ്യാഭ്യാസ വക്താവ് ബൈറണ്‍ ആവശ്യപ്പെട്ടത് .ഇനിയും പിന്തുണ സംബന്ധിച്ച ധാരണ ഇനിയും ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത് വളരെ ബുദ്ധിമുട്ടാകുമെന്നായിരുന്നു മറുപടി.ഇതിന്റേ പേരില്‍ ഇലക്ഷന്‍ വന്നാല്‍ സര്‍ക്കാര്‍ മാറുമോയെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ ഉറപ്പില്ലെന്നും തന്റെ പാര്‍ടിയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ മറ്റൊരു നിലപാടായിരിക്കുമെന്നും ഇക്കാര്യത്തിലെന്നും ബൈറണ്‍ പറഞ്ഞു.’ഫിനഗേല്‍ ഒരിക്കല്‍പ്പോലും അറ്റോര്‍ണി നിയമനത്തെ എതിര്‍ത്തിട്ടില്ല.മാത്രമല്ല, മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയാണ്.മന്ത്രിസഭയുടെ വിശ്വാസ്യത ദുരുപയോഗം ചെയ്യലാണിത്’.

‘എണ്‍ഡകെന്നിയുടെ അവസാന മന്ത്രിസഭാ യോഗത്തിലാണ് അറ്റോര്‍ണി ജനറലിന്റെ നിയമനം നടത്തിയത്. ഇവരുടെ നിയമനം സംബന്ധിച്ച വോട്ടെടുപ്പ് നടക്കുമ്പോള്‍ മേരീ വീലനും അവിടെ സന്നിഹിതയായിരുന്നു.ഇത് നിയമവിരുദ്ധമാണ്.വീലന്‍ കൂടി ഉള്‍പ്പെട്ട നിയമന ഉപദേശക സമിതിക്ക് എന്തുകൊണ്ട് മറ്റൊരു അനുയോജ്യനായ ആളെ കണ്ടെത്താനായില്ല. മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ പോലും ആ നിയമനത്തിന് അപേക്ഷിച്ചിരുന്നു’.ബൈറണ്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഗാര്‍ഡാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ചാള്‍ട്ടണ്‍ ട്രിബ്യൂണലിനു മുന്നില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേരി വീലന്‍ കോര്‍ട് ഓഫ് അപ്പിലിനെ സമീപിച്ചതായി സോഷ്യല്‍ ഡമോക്രാറ്റ് ടിഡി റോയിസണ്‍ ഷോര്‍ട്താല്‍ ആരോപിച്ചു.

Scroll To Top