Sunday December 11, 2016
Latest Updates

സ്ലൈഗോയില്‍ മലയാളി ദമ്പതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എ ടി എം സ്‌കിമ്മിംഗ് വഴി കവര്‍ച്ച ,വന്‍തുക നഷ്ട്ടമായി 

സ്ലൈഗോയില്‍ മലയാളി ദമ്പതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എ ടി എം സ്‌കിമ്മിംഗ് വഴി കവര്‍ച്ച ,വന്‍തുക നഷ്ട്ടമായി 

സ്ലൈഗോ :സ്ലൈഗോയിലെ മലയാളി ദമ്പതികളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും അതിനൂതനസാങ്കേതിക സംവിധാനമായ എ ടി എം സ്‌കിമ്മിംഗ് മുഖേനെ നടത്തിയ തട്ടിപ്പില്‍ വന്‍തുക നഷ്ട്ടമായതായി പരാതിയുയര്‍ന്നു.കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ നാലായിരത്തോളം യൂറോയാണ് അജ്ഞാതരായ കള്ളന്‍മാര്‍ ഇലക്ട്രോണിക്‌സ് ഡിവൈസ് മുഖേനെ എ ടി എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് കൊള്ളയടിച്ചത്.
സ്ലൈഗോ സെന്റ് ജോണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയിലെ നഴ്‌സ് മാനേജരായ യുവതി പണം പിന്‍വലിയ്ക്കാന്‍ സ്ലൈഗോ ഓ ‘ക്കോണല്‍  സ്ട്രീറ്റിലെ പെര്‍മനനന്റ് ടി എസ് ബി ബാങ്കിന്റെ എ ടി എമ്മില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.യുവതി എ ടി എം കാര്‍ഡ് നിക്ഷേപിച്ച് പിന്‍ അടിച്ചതോടെ കാര്‍ഡ് കുരുങ്ങി .
ഉപഭോക്താവ് എ ടി എം കാര്‍ഡ് നിക്ഷേപിച്ച് പിന്‍ അടിച്ചു കഴിയുമ്പോള്‍ കാര്‍ഡ് കുരുങ്ങി പോവും എന്നതാണ് ഈ നൂതന സംവിധാനത്തിന്റെ പ്രത്യേകത..ആസൂത്രിതമായ ഒരു തട്ടിപ്പ്‌സംഘതിന്റെ നേതൃത്വത്തില്‍ എ ടി എം കാര്‍ഡ് ഇടുന്ന അതേ സ്ഥലത്ത് സ്ഥാപിച്ച സ്‌കിമ്മറിലിടുന്ന എ ടി എം കാര്‍ഡുകളിലെ രഹസ്യവിവരങ്ങളും ഇത് വഴി ചോര്‍ത്തിയെടുക്കാനാവും.

കാര്‍ഡ് കുരുങ്ങിപോയതോടെ ബാങ്ക് കസ്റ്റമര്‍ കെയറിനെ വിളിച്ചു സഹായമഭ്യര്‍ഥിക്കാന്‍ പുറത്തിറങ്ങിയ യുവതിയ്ക്ക് വളരെ നേരം കാത്ത് നിന്നതിനു ശേഷമാണ് അവരെ ലൈനില്‍ കിട്ടിയത്. പുറത്തിറങ്ങിയ സമയം നോക്കിതട്ടിപ്പുകാര്‍ വീണ്ടും സാധാരണ കസ്റ്റമറെന്ന ഭാവേനെ അകത്തു കടന്നു കാര്‍ഡടങ്ങിയ ഡിവൈസും തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.

ഈ ദമ്പതികളാവട്ടെ കാര്‍ഡ് നഷ്ടമായി എന്ന് കണ്ടയുടന്‍ അത് ബ്ലോക്ക് ചെയ്യാന്‍ തന്നെ ബാങ്കിന് നിര്‍ദേശം നല്‍കിയെങ്കിലും അന്ന് ബാങ്ക് അത് റദ്ധാക്കിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിറ്റേന്ന് രാവിലെ പത്തുമണിയ്ക്ക് മുമ്പേ ഡബ്ലിനിലെ വിവിധ എ ടി എമ്മുകളില്‍ നിന്നായി ഇതേ കാര്‍ഡ് ഉപയോഗിച്ചു തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുകയാണുണ്ടായത്.

പിറ്റേന്ന് ബാങ്കില്‍ എത്തിയ യുവതിയുടെ ഭര്‍ത്താവിനെ കാര്‍ഡില്ലാതെ തന്നെ .പണം പിന്‍വലിക്കുവാന്‍ അനുവദിക്കുകയും ചെയ്തു.ഈ സമയത്താണ് വന്‍ തോതില്‍ പണം നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയത് കാര്‍ഡു നഷ്ട്ടമായ വിവരങ്ങള്‍ മുന്‍ കൂട്ടിയറിയിച്ചിട്ടും കാര്‍ഡ് ബ്ലോക്ക് ചെയ്യാത്ത ബാങ്കിന്റെ നടപടിയാണ് പണം നഷ്ട്ടപ്പെടാന്‍ ഇടയാക്കിയത്.സംഭവത്തില്‍ പരാതിയും പ്രതിഷേധവും അറിയിച്ചതോടെ ഗാര്‍ഡ ഇടപെടുകയും സംഭവത്തെ കുറിച്ച് അടിയന്തരമായും അന്വേഷിക്കുമെന്ന് സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിക്കുകയും ചെയ്തു.

ഡബ്ലിന്‍ മേഖലയില്‍ നിന്നും അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ എത്തി കൊള്ളയും ആസൂത്രിതമോഷണവും സ്‌കിമ്മിംഗ് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും പെരുകുന്നുണ്ടെന്നും ജനങ്ങള്‍ ജാഗരൂകരാവണമെന്നും സ്ലൈഗോ ഗാര്‍ഡ അഭ്യര്‍ഥിച്ചു.തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കാര്‍ഡ് ഇടപാടുകള്‍ ബ്ലോക്ക് ചെയ്യാതിരുന്ന ബാങ്കിന്റെ അലംഭാവത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പണം നഷ്ട്ടമായ ദമ്പതികള്‍.

Scroll To Top