Monday January 16, 2017
Latest Updates

വായുമലിനീകരണം രൂക്ഷമാകുന്നു; യുകെയില്‍ ഓരോ വര്‍ഷവും മരണപ്പെടുന്നത് പതിനായിരങ്ങള്‍

വായുമലിനീകരണം രൂക്ഷമാകുന്നു; യുകെയില്‍ ഓരോ വര്‍ഷവും മരണപ്പെടുന്നത് പതിനായിരങ്ങള്‍

വായുമലിനീകരണം മൂലം യുകെയില്‍ ഓരോ വര്‍ഷവും 29,000 പേര്‍ മരണപ്പെടുന്നതായി പഠനം. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കാരണം വായു മലിനീകരണം വര്‍ദ്ധിക്കുന്നതു മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങളാണ് മരണത്തിനു കാരണമാകുന്നത്.

യുകെയില്‍ വര്‍ധിച്ചു വരുന്ന ആസ്ത്മ രോഗികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാറിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണിത്. ബദല്‍ ഇന്ധനങ്ങളിലേക്ക് മാറുകയാണ് പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗ്ഗമെന്നും നിര്‍ദ്ദേശിക്കപ്പെടുന്നു.

20 എല്‍പിജി വാഹനങ്ങള്‍ ചേര്‍ന്നുണ്ടാക്കുന്ന മലിനീകരണം ഒരു ഡീസല്‍ വാഹനത്തിനു മാത്രം സൃഷ്ടിക്കാനാവും. പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് 27 ശതമാനം കുറവ് മലിനീകരണം മാത്രമേ എല്‍പിജി ഉണ്ടാക്കുന്നുള്ളൂ.

Scroll To Top