Thursday December 08, 2016
Latest Updates

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയും കുടിയനാകും

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയും കുടിയനാകും

ജോണി വാക്കര്‍, പൂവിനു പുതിയ പൂന്തെന്നല്‍, കോട്ടയം കുഞ്ഞച്ചന്‍ മുതലായ പഴയകാല സിനിമകളില്‍ മൂക്കറ്റം കുടിച്ച നാലു കാലില്‍ ആടിപ്പാടി വരുന്ന മമ്മൂട്ടിയെ കണ്ട് കയ്യടിച്ചവര്‍ക്ക് ഏറെ സന്തോഷകരമായ ഒരു വാര്‍ത്ത. സ്പിരിറ്റിലെ മോഹന്‍ലാലിനും പാവാടയിലെ പ്രൃഥ്വിരാജിനും ശേഷം ഇനി പുതിയ സിനിമയില്‍ വീണ്ടും കുടിയാനാകാനൊരുങ്ങുകയാണ് മെഗാസ്റ്റാര്‍. ചിത്രത്തിന്റെ പേര് ‘തോപ്പില്‍ ജോപ്പന്‍.’

തട്ടു പൊളിപ്പന്‍ കോമഡി പടങ്ങള്‍ക്ക് പേരുകേട്ട ജോണി ആന്റണിയാണ് തോപ്പില്‍ ജോപ്പന്റെ സംവാധായകന്‍. ഇടുക്കിയിലെ തോപ്രാംകുടിയിലുള്ള ജോപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് ആന്‍ഡ്രിയ ജെറമിയ.

ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ്‌കോയയാണ് തോപ്പില്‍ ജോപ്പന്റെയും രചയിതാവ്. സലിം കുമാര്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം: സിനോജ് വേലായുധന്‍, എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം.

Scroll To Top