Sunday December 11, 2016
Latest Updates

തോപ്പില്‍ ജോപ്പന്‍ പുലിമുരുകനെ കടത്തിവെട്ടി

തോപ്പില്‍ ജോപ്പന്‍ പുലിമുരുകനെ കടത്തിവെട്ടി

മ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസര്‍ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെ പിന്നിലാക്കി.
തോപ്പില്‍ ജോപ്പന്റെ ടീസര്‍ പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളില്‍ 16 ലക്ഷം പേരാണ് കണ്ടു.

പുലിമുരുകന്റെ ടീസര്‍ നാലു മാസം കൊണ്ട് 14 ലക്ഷം പേര്‍ മാത്രമാണ് കണ്ടത്.

മമ്മൂട്ടി-ജോണി ആന്റണി ടീം താപ്പാനയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കോട്ടയം ഭാഗങ്ങളിലായി പുരോഗമിക്കുന്നു.

മലയോരഗ്രാമമായ തോപ്രാംകുടിയിലെ അവിവാഹിതനായ ഒരു പ്ലാന്ററാണ് തോപ്പില്‍ ജോപ്പന്‍. മകന്‍ ഒരു കുടുംബജീവിതം നയിക്കുവാന്‍ ജോപ്പന്റെ അമ്മ കണ്ണീരോടെ പ്രാര്‍ഥിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പഠിക്കുന്ന കാലത്ത് ജോപ്പന് ആനിയോട് ഏറെ സ്നേഹമുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ വക്കത്തുവരെ എത്തിയിട്ട് നടക്കാതെ പോയതോടെയാണ് ജോപ്പന്‍ അവിവാഹിതനായി കഴിയുന്നത്. ഇത് അയാളെ തികഞ്ഞ മദ്യപാനിയാക്കി മാറ്റി.കബഡി കളിയും മദ്യപാനവും. പലപ്പോഴും കബഡികളി ചെന്നെത്തുന്നത് കൈയേറ്റങ്ങളിലാണ്. കയ്യാങ്കളിയാണെങ്കിലും കബഡികളിയാണെങ്കിലും തോപ്പില്‍ ജോപ്പന്‍ മുന്‍പന്തിയില്‍ത്തന്നെ ഉണ്ടാകും. എന്തിനായാലും കളത്തിലിറങ്ങണം- അതാണ് ജോപ്പന്റെ തത്ത്വം.

ജോപ്പന്റെ നേതൃത്വത്തിലുള്ള കബഡി ടീമാണ് ചിയേര്‍സ്. വാരിയേര്‍സ്, തോപ്രാംകുടി ടീം എന്നിവയും ഈ നാട്ടിലെ കബഡി ടീമുകളാണ്. പലപ്പോഴും ജയം ചിയേര്‍സിനായതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ അല്പം മതിപ്പും ജോപ്പനാണ്. തങ്ങളുടെ പ്രിയപ്പെട്ട മദ്യപാനത്തിന്റെ അനുസ്മരണയ്ക്കായിട്ടാണ് ചിയേര്‍സ് എന്ന പേരുപോലും നല്കിയിരിക്കുന്നത്. ജോപ്പന് വിപുലമായ സുഹൃദ്വലയമുണ്ടെങ്കിലും, നാലുപേരാണ് പ്രധാനികള്‍. പാപ്പിച്ചായന്‍, എല്‍ദോ, അരവിന്ദന്‍, മാത്തന്‍. ഇതില്‍ ജോപ്പനും എല്‍ദോയും ഒഴിച്ച് മറ്റുള്ളവരെല്ലാം വിവാഹിതരാണ്. കുടുംബക്കാരാണ്.

ഇവരുടെ മദ്യപാനത്തിനെതിരായ പ്രതികരണങ്ങള്‍ ഭാര്യമാരില്‍നിന്നും ഉണ്ടായിക്കൊണ്ടിരുന്നു. ജോപ്പന്റെ അമ്മയുടെയും മറ്റുള്ളവരുടെ ഭാര്യമാരുടെയും പരാതികള്‍ പള്ളി വികാരിയായ ജേക്കബ് ആനക്കാട്ടിലച്ചന്റെ അടുത്താണെത്തിയത്. ആനക്കാട്ടിലച്ചന് ആകെ പുലിവാലായി. ജോപ്പനെയും സംഘത്തെയും മദ്യപാനത്തില്‍നിന്നും പിന്തിരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനായി ആനക്കാട്ടിലച്ചന്‍ ഒരു മാര്‍ഗം കണ്ടെത്തി. അവിടെ വെച്ച് ജോപ്പന്റെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവിനു കാരണമാകുന്ന സംഭവങ്ങള്‍ അരങ്ങേറുകയായി. തുടര്‍ന്നുള്ള സംഭവങ്ങളാണ് കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. അത്യന്തം രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ രംഗങ്ങളെല്ലാം അവതരിപ്പിക്കുന്നത്.

ഇനിയുള്ള കഥ കാത്തിരുന്നു കാണാം ..ഇപ്പോള്‍ ടീസര്‍ കാണാം.

Scroll To Top