Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ ദീപാവലി മധുരമൊരുക്കാന്‍ കമലഹാസനും,അജിത്തും !പ്രതീക്ഷയോടെ ആരാധകര്‍ …

അയര്‍ലണ്ടില്‍ ദീപാവലി മധുരമൊരുക്കാന്‍ കമലഹാസനും,അജിത്തും !പ്രതീക്ഷയോടെ ആരാധകര്‍ …

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് ദീപാവലി സദ്യയൊരുക്കാന്‍ ഉലകനായകന്‍ കമലഹാസനും,വില്ലാളി വീരന്‍ അജിത്തുമെത്തുന്നു.ദീപാവലി വാരത്തില്‍ അയര്‍ലണ്ടിലെമ്പാടും പ്രദര്‍ശനത്തിനെത്തുന്ന തൂങ്കാവനം കമലഹാസന്റെയും,വേതാളം അജിത്തിന്റെയും അഭിനയ ജീവിതത്തിന്റെ നാഴികകല്ലാകുമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു.vethalam
ഐ എം സി യുടെ ഗാള്‍വേ,സാന്‍ട്രി,ഡബ്ലിന്‍ സിറ്റി സെന്റര്‍,താല എന്നിവിടങ്ങളിലെ തീയേറ്ററുകളിലും,ഓഡിയോണിന്റെ ബ്ലാഞ്ചാസ് ടൌണ്‍,ലീമറിക്ക്,വാട്ടര്‍ഫോര്‍ഡ്,കാവന്‍,ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ തീയേറ്ററുകളിലും ‘വേതാളം’പ്രദര്‍ശിപ്പിക്കുന്നുണ്ട്.കോര്‍ക്കിലെ ദി റീല്‍ പിക്ച്ചര്‍ ബ്ലാക്ക് പൂളിലും,ലെറ്റര്‍ കെന്നിയിലെ സെഞ്ച്വറി സിനിമാസിലും ‘വേതാളം’ പ്രദര്‍ശനത്തിന് എത്തും.
2.jpg1

2
ഡബ്ലിന്‍ സിറ്റി സെന്റര്‍,താല,സാന്‍ട്രി,ഗാള്‍വേ എന്നിവിടങ്ങളിലെ ഐ എംസി തീയേറ്ററുകളില്‍ നവംബര്‍ 11 മുതല്‍ തൂങ്കാവനം പ്രദര്‍ശിപ്പിക്കും.ലെറ്റര്‍കെന്നി,ലീമറിക്ക്,വാട്ടര്‍ ഫോര്‍ഡ്,കോര്‍ക്ക്,ഡെറി,ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലും നവംബര്‍ 11 ന് തന്നെ തൂങ്കാവനം എത്തും.നവംബര്‍ 15 ന് രാവിലെ 11.45 നാണ് ബ്ലാഞ്ചാസ് ടൌണില്‍ കമലഹാസന്‍ ചിത്രത്തിന്റെ പ്രദര്‍ശനം.‘തൂങ്കാവനം’കമല ഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ നിരയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന പ്രതീക്ഷയോടെയാണ് ആരാധകലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. പൊലീസ് കഥയുമായിട്ടാണ് തൂങ്കാവനത്തിലൂടെ കമല്‍ഹാസന്‍ എത്തുന്നത്.തൃഷയാണ് തൂങ്കാവനത്തിലെ നായിക. പ്രകാശ് രാജ്, ആശാ ശരത്ത് എന്നിവരും പ്രധാന വേഷത്തിലുണ്ട്. 
വീരത്തിന്റെ വന്‍വിജയത്തിന് ശേഷം സിരുതൈ സിവ അജിത്തിനെ നായകനാക്കിയെടുത്ത വേതാളം നവംബര്‍ 10ന് റിലീസ് ചെയ്യും.അധോലോക നായകന്റെ വേഷത്തിലാണ് വേതാളത്തില്‍ അജിത്ത്.ശ്രുതി ഹാസനും ലക്ഷ്മി മേനോനുമാണ് നായികമാര്‍. അനിരുദ്ധാണ് സംഗീതം. 
രണ്ടു സിനിമകളുടേയും ട്രെയ്‌ലറും ടീസറും വന്‍ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്.

Scroll To Top