Tuesday February 21, 2017
Latest Updates

തോമസ് ഉണ്ണിയാടന്‍ പുതിയ നിയമസഭാ ചീഫ് വിപ്പ്

തോമസ് ഉണ്ണിയാടന്‍ പുതിയ നിയമസഭാ ചീഫ് വിപ്പ്

പിസി ജോര്‍ജിനെ സ്ഥാനത്തു നിന്നും മാറ്റിയ സാഹചര്യത്തില്‍, നിലവിലെ കേരള കോണ്ഗ്രസ് നിയമ സഭാ കക്ഷി വിപ്പായ തോമസ് ഉണ്ണിയാടനെ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ധാരണയായതായി പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി മാധ്യമങ്ങളെ അറിയിച്ചു.

സി.എഫ് തോമസ്, അഡ്വ. എന്‍. ജയരാജ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഇരിങ്ങാലക്കുട എംഎല്‍എയായ തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പാക്കാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണയാകുകയായിരുന്നു. തന്റെ പേര് പരിഗണിക്കേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് സി എഫ് തോമസ് പാര്‍ട്ടിയെ അറിയിച്ചിരുന്നു.

തീരുമാനം ഇന്നു തന്നെ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് കെ എം മാണി പറഞ്ഞു. നിലവില്‍ ചീഫ് വിപ്പിന്റെ കാര്യത്തില്‍ മാത്രമാണ് ധാരണയായത്. യു ഡി എഫ് യോഗത്തിലെ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയെ പിന്നീട് തീരുമാനിക്കും.

രൂക്ഷമായ വിവാദങ്ങള്‍ക്കും, അസാധാരണമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് ജോര്‍ജിനെ പുറത്താക്കിയത്. എന്നാല്‍ രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി ജോര്‍ജ് മാണിക്കെതിരെ ശക്തമായി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത് എന്തു രാഷ്ട്രീയ മാറ്റം കൊണ്ടു വരും എന്നാണ് ജനം ഉറ്റു നോക്കുന്നത്.

 

Scroll To Top