Monday May 29, 2017
Latest Updates

കില്‍നമന ഹാള്‍ തൊടുപുഴയാകും :തൊടുപുഴ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

കില്‍നമന ഹാള്‍  തൊടുപുഴയാകും :തൊടുപുഴ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലിന്‍:കനകം വിളയുന്ന മലയോരത്തെ ,സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടില്‍ നിന്നുള്ള അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍   ഇന്ന് ഡബ്ലിനിലെ താലയില്‍ സമ്മേളിക്കും.ഇത് തൊടുപുഴക്കാരുടെ സംഗമം.തൊടുപുഴ താലൂക്കില്‍ മാത്രമല്ല.തൊടുപുഴയുമായി ആത്മബന്ധം പുലര്‍ത്തുന്ന അയര്‍ലണ്ടിലെ മലയാളികളെല്ലാം തൊടുപുഴ സംഗമത്തിനെത്തി ചേരും.

ഡബ്ലിനില്‍ നിന്നും അകലങ്ങളില്‍ നിന്നുള്ളവര്‍ ഇന്നലെയേ .നഗരത്തിലെ സുഹൃത്തുക്കളുടെ വീടുകളില്‍ എത്തി കഴിഞ്ഞു.ഇതാദ്യമായാണ് തൊടുപുഴക്കാര്‍ അയര്‍ലണ്ടില്‍ ഒത്തുചേരുന്നത്.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളുമായാണ് സംഗമം ഒരുക്കിയിരിക്കുന്നത്.രാവിലെ 11 മണിയ്ക്ക് പ്രാര്‍ഥനാ ഗീതത്തോടെ തുടങ്ങുന്ന പരിപാടിയില്‍ ആദ്യം വിവിധയിനം മത്സരങ്ങളാണ്.മ്യൂസിക്കല്‍ ചെയര്‍ മുതല്‍ ചാക്കിലോട്ടം വരെ.വാലന്റ്റൈന്‍സ് ഡേ പ്രമാണിച്ച് ദമ്പതികള്‍ക്കായി സ്‌പെഷ്യല്‍ പരിപാടികളും സംഘാടകര്‍ കരുതിയിട്ടുണ്ട് !

ഔദ്യോഗിക ഉദ്ഘാടനം 2 മണിയ്ക്കാണ്.തുടര്‍ന്ന് നൃത്യനൃത്തങ്ങള്‍ അടക്കം വിവിധ കലാപരിപാടികളും വടംവലി മത്സരവും നടത്തപ്പെടും.ഉച്ചയ്ക്കും വൈകിട്ടും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.150 കുടുംബങ്ങളിലധികം തൊടുപുഴ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ളതായി സംഘാടക സമിതി ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0870622230 ,0877850505 ,0861761596 

Scroll To Top