Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് മിടുക്കന്മാരായ കള്ളന്മാരെ ആവശ്യമുണ്ട്!! ലിത്വാനിയായില്‍ നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന കള്ളന്‍മാര്‍ പിടിയില്‍

അയര്‍ലണ്ടിലേയ്ക്ക് മിടുക്കന്മാരായ കള്ളന്മാരെ ആവശ്യമുണ്ട്!! ലിത്വാനിയായില്‍ നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന കള്ളന്‍മാര്‍ പിടിയില്‍

ഗോള്‍വേ: 1.1 മില്ല്യണ്‍ യൂറോയുടെ സ്വര്‍ണ്ണം കവര്‍ന്ന നാലു പേര്‍ ഗോള്‍വേയില്‍ പിടിയില്‍. അയര്‍ലണ്ടിലെ ജ്വല്ലറികളില്‍ കവര്‍ച്ച നടത്താനായി ലിത്വാനിയയില്‍ നിന്നും ഇവരെ പ്രത്യേകം റിക്രൂട്ട് ചെയ്തതാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ആയുധങ്ങളുമായെത്തിയ നാലംഗ കൊള്ളസംഘം 16 ട്രേ ഡയമണ്ടുകള്‍, 32 റോളക്‌സ് വാച്ചുകള്‍ എന്നിവയാണ് മോഷ്ടിച്ചത്.ഗോള്‍വേ സിറ്റിയില്‍ നടന്ന ഈ മോഷണത്തില്‍ പ്രാദേശികരായ ആരെങ്കിലും ഇവര്‍ക്ക് സഹായം ചെയ്തിട്ടുള്ളതായും സംശയിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ നാലു പേരെയും കോടതിയില്‍ ഹാജരാക്കി.

പ്രതികള്‍ക്ക് ഗോള്‍വേയിലെ ഭൂമിശാസ്ത്രത്തെപ്പറ്റി നല്ല അറിവുണ്ടായിരുന്നുവെന്നും, മോഷണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമായിരുന്നുവെന്നും ജഡ്ജ് റോറി മക്കാബേ പറഞ്ഞു. റിച്ചാര്‍ഡ് ഹാര്‍ട്ട്മാന്‍ ജ്വല്ലറിയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും യൂറോപ്പിലുടനീളം സഞ്ചരിച്ച് മോഷണത്തിന് രണ്ടുദിവസം മുമ്പ് മാത്രമാണ് ഇവര്‍ ഡബ്ലിനിലെത്തിയതെന്നും അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കി.

ഇര്‍മന്റാസ് പൗലോസ്‌കാസ് (38), സോളിയസ് റെപ്പെക്ക (37), എറിക്കാസ് മാടുസെവിഷ്യസ് (36), വൈഡാസ് പിനെലിസ് (28) എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍. 90 സെക്കന്റിനകം കൊള്ള നടത്തിയ ഇവര്‍ ഒരു മണിക്കൂറിനകം തന്നെ പിടിയിലാവുകയും ചെയ്തു. പൗലോസ്‌കാസിന് 14 വര്‍ഷവും മറ്റുള്ളവര്‍ക്ക് എട്ട് വര്‍ഷം വീതവുമാണ് തടവ് ലഭിച്ചിരിക്കുന്നത്.

 

Scroll To Top