Tuesday December 06, 2016
Latest Updates

ഇറാഖിലെ ഐസിസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധത്തിലേയ്‌ക്കോ ?

ഇറാഖിലെ ഐസിസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധത്തിലേയ്‌ക്കോ ?

പെര്‍ത്ത്: ഇറാഖിലെ ഐസിസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പ് കൂട്ടുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയ്ന്‍സിന്റെ കൊലപാതകത്തോടെ ഐസിസിനെ തുടച്ച് നീക്കാനുള്ള പോരാട്ടം ശക്തമാക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ തീരുമാനിച്ചു. ഇതുവരെ നേരിട്ടുള്ള ആക്രമണങ്ങളില്‍ പങ്കാളി അല്ലാതിരുന്ന ബ്രിട്ടന്‍ ഡേവിഡ് ഹെയ്ന്‍സിന്റെ കൊലപാതകത്തോടെ ബ്രിട്ടന്‍ ഇറാഖില്‍ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറാകുമെന്നാണ് സൂചന.അമേരിക്ക ഇപ്പോള്‍ തന്നെ ഇറാഖില്‍ വ്യോമാക്രമണം രൂക്ഷമാക്കിയിരിക്കുയാണ്. 

ഡേവിഡ് ഹെയ്ന്‍സിന് വധിച്ച ശേഷം പുറത്ത് വിട്ട വീഡിയോയില്‍ ഐസിസ് തടങ്കലിലുള്ള നാലാമനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ വധിച്ചതിനു ശേഷം ഐസിസ് പുറത്ത് വിട്ട വീഡിയോയില്‍ ഡേവിഡ് ഹെയ്ന്‍സിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഐസിസ് ക്രൂരത തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യലോകം ആക്രമണം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഏറ്റവും ഒടുവില്‍ ഓസ്‌ട്രേലിയയും ഐസിസിനെതിരായ യുദ്ധത്തില്‍ സഖ്യം ചേരാന്‍ സമ്മതം അറിയിച്ചു. അറബ് ലീഗ് രാഷ്ട്രങ്ങളുടെ പിന്തുണയും അമേരിക്കയ്ക്കുണ്ട്. 

ചില ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും,സൗദി,കുവൈറ്റ് അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആളും അര്‍ഥവും നല്‍കി ഐസിസിനെ സഹായിക്കുന്നുണ്ട് എന്നതാണ് സത്യം.നിരവധി രാജ്യങ്ങളില്‍ വേരുകളുള്ള അല്‍ ക്വയിദയടക്കമുള്ള നിരവധി മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളും സഖ്യകക്ഷികള്‍ക്കെതിരെ ഒന്നിച്ചണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.അമേരിക്കന്‍ സഖ്യകക്ഷി സൈന്യങ്ങള്‍ക്ക് നേരെ അവര്‍ താവളമടിക്കുന്ന ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തന്നെ അവിടങ്ങളിലെ ഭരണാധികാരികള്‍ പോലും അറിയാതെ ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യതയും യുദ്ധ നിരീക്ഷകര്‍ തള്ളി കളയുന്നില്ല.

യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് മിലിട്ടറി ബേസിലേക്ക് 600 ഓസ്‌ട്രേലിയന്‍ സൈനികരെ വിട്ടുകൊടുക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് വ്യക്തമാക്കി. ഐസിസിനെതിരായ പോരാട്ടത്തിന് പിന്തുണ തേടി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലുണ്ട്. ഈജിപ്റ്റ്, ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതായി ജോണ്‍ കെറി അറിയിച്ചു. 2011 ല്‍ ഇറാഖില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം കഴിഞ്ഞ മാസമാണ് അമേരിക്ക ഇറാഖില്‍ സൈനിക നടപടി പുനരാരംഭിച്ചത്.

പരമാവധി ക്ഷമിച്ചതിനു ശേഷമാകും ഐസിസിനെതിരെയുള്ള പോരാട്ടം എന്നാണു അമേരിക്കയുടെ നിലപാട്.ഐസിസ് തീവ്രവാദികള്‍ മുസ്ലീമുകളല്ല,മോണ്‍സ്റ്ററുകളാണ് എന്നാണ് ഇന്നലെ ഡേവിഡ് കാമറൂണ്‍ അഭിപ്രായപ്പെട്ടത് 

Scroll To Top