Wednesday January 17, 2018
Latest Updates

മൂന്നാം ലോക മഹാ യുദ്ധം പടി വാതില്‍ക്കലോ ?ലോകം ആശങ്കയോടെ കാതോര്‍ക്കുന്നു …എങ്ങും യുദ്ധ മുന്നേറ്റങ്ങള്‍ 

മൂന്നാം ലോക മഹാ യുദ്ധം പടി വാതില്‍ക്കലോ ?ലോകം ആശങ്കയോടെ  കാതോര്‍ക്കുന്നു …എങ്ങും യുദ്ധ മുന്നേറ്റങ്ങള്‍ 

ഡബ്ലിന്‍:ഏതു നിമിഷവും മാനവരാശി, ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ടാക്കാം എന്ന ഭീതിയില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍. റഷ്യയും അമേരിക്കയും ചൈനയുമൊക്കെ ഉള്‍പ്പെടുന്ന ലോക ശക്തികള്‍ നയതന്ത്ര യുദ്ധങ്ങളില്‍ പൊതിഞ്ഞു വെച്ചിരുന്ന പരസ്പര സ്പര്‍ദ്ധ സിറിയന്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ മറനീക്കി പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് യുദ്ധത്തിന് കളമൊരുങ്ങുന്നത്. സിറിയയിലെ സൈനിക നടപടിയെക്കുറിച്ച് അമേരിക്കയും റഷ്യയും തമ്മില്‍ നടക്കുന്ന വാക്‌പോരാണ് ലോക ശക്തികള്‍ തമ്മിലുള്ള വൈരാഗ്യം വെളിപ്പെടുത്തുന്ന ആദ്യ സൂചന. റഷ്യന്‍ പ്രസിഡന്റ് അമേരിക്കയ്ക്കതിരെ തിരിയുമ്പോള്‍, ഈ പ്രദേശങ്ങളില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനുള്ള റഷ്യയെ ചെറുക്കാനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ശക്തികള്‍ ശ്രമിക്കുന്നത്. 
യുദ്ധവിമാനങ്ങളും ഹെലികോപ്ട്ടറുകളും മിസൈലുകളും പീരങ്കികളില്‍ നിന്നു വരുന്ന വെടിയുണ്ടകളും കൊണ്ട് ശ്വാസം മുട്ടുന്ന സിറിയയുടെ ആകാശമാണ് ഒരു മൂന്നാം ലോക യുദ്ധത്തിലേക്ക് നയിക്കാന്‍ പ്രകോപനം ആകാന്‍ പോകുന്നത്. ഏതെങ്കിലും ഒരു ബോംബോ വിമാനമോ വന്‍ ശക്തികളുടെ വിമാനങ്ങളെ അബദ്ധത്തില്‍ വീഴ്ത്തിയാല്‍ പോലും അത് അന്താരാഷ്ട്ര തലത്തില്‍ വന്‍ വിനാശത്തിന് കാരണമാവും. ചില അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഇതിനകം റഷ്യന്‍ ജെറ്റുകളെ ഒഴിയേണ്ടി വന്നിട്ടുണ്ട്. റഷ്യയുടെയും അമേരിക്കയുടെയും യുദ്ധവിമാനങ്ങള്‍ അബദ്ധത്തില്‍ നേര്‍ക്കുനേര്‍വരുന്ന റഡാര്‍ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഇത്തരം മറ്റൊരു അപടം 30 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒഴിവായി. ഇറാക്കി ആക്രമണത്തിനെത്തുടര്‍ന്ന് ഐ എസ് ഐ എസ് വാര്‍ലോഡ് ആയ അബു ബക്കര്‍ അല്‍ബാഗ്ദാദി ഗുരുതാവസ്ഥയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതിനെത്തുടര്‍ന്ന് ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. 

പുട്ടിന്‍ യു എസ് സഖ്യവുമായി സഹകരിച്ചില്ലെങ്കില്‍,അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രതിരോധ വിദഗ്ദ്ധര്‍ മുന്നിറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന് നേരേ തങ്ങള്‍ 24 ആക്രമണങ്ങള്‍ നടത്തി എന്ന് അമേരിക്ക പ്രഖ്യാപിക്കുമ്പോള്‍, 55 ഐ എസ് കേന്ദ്രങ്ങള്‍ തങ്ങള്‍ ലക്ഷ്യമാക്കി എന്ന് റഷ്യ അവകാശപ്പെടുന്നു. തങ്ങള്‍ ഭീകരതയ്ക്ക് എതിരെ യുദ്ധം ചെയ്യുകയാണ് എന്ന് പറയുന്ന പാശ്ചാത്യ ശക്തികള്‍ക്ക് ഒരു ‘ റിസള്‍ട്ടും’ കാട്ടാന്‍ കഴിയുന്നില്ല റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ അമേരിക്കയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുമ്പോള്‍, പുട്ടിന്‍ തന്റെ തന്നെ വാളിനു മുകളില്‍ വീഴുമെന്നും, മധ്യപൂര്‍വ്വ ഏഷ്യയിലെ ഓരോ സുന്നിക്കും പുട്ടിന്‍ അന്ത്യക്രിസ്തു ആകുമെന്നുമാണ് മുന്‍ നാറ്റോ സെക്രട്ടറി ജെനറല്‍ തിരിച്ചടിക്കുന്നത്.syria-crisis-map-web2-1

സിറിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെ റഷ്യ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നു എന്ന് ടര്‍ക്കി മുറവിളി ഉയര്‍ത്തിയിട്ടുണ്ട്. അംഗങ്ങളെ നിര്‍ബന്ധിതരായാല്‍ ചെറുക്കേണ്ടി വരുമെന്ന് നാറ്റാ താക്കീത് നല്‍കി. റഷ്യന്‍ കടന്നു കയറ്റങ്ങള്‍ ചെറുക്കാനായി പോളണ്ട് എസ്‌റ്റോണിയ, ലിത്വാനാ, ലാത്വിയാ തുടങ്ങിയ തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് ബ്രിട്ടണ്‍ 100 ട്രൂപ്പുകളെ അയച്ചു കഴിഞ്ഞു. ചൈനയുടെ ഇടപെടലുകളും ഈ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

ലോകം ശ്വാസമടക്കി കാതോര്‍ക്കുന്നത് ഒരു ദുരന്തം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആര് നേതൃത്വം നല്‍കുമെന്ന് അറിയാനാണ്.
Scroll To Top