Tuesday December 06, 2016
Latest Updates

അധികം ചിന്തിക്കേണ്ട; തലക്ക് കാന്‍സര്‍ വരും

അധികം ചിന്തിക്കേണ്ട; തലക്ക് കാന്‍സര്‍ വരും

നിങ്ങള്‍ അധികം ചിന്തിക്കുന്നവരാണോ? ഒരു ചെറിയ ചിന്തപോലും തലച്ചോറിലെ അര്‍ബുദത്തെ പരിപോശിപ്പിക്കുമെന്ന് പഠനം. ചിന്തകള്‍ക്കു സഹായകമായ സെറിബ്രല്‍ കോര്‍ടക്‌സിലെ പ്രവര്‍ത്തനങ്ങള്‍ തലച്ചോറിലെ മാരകമായ കാന്‍സറുകളെ പ്രതിനിധീകരിക്കുന്ന ഹൈഗ്രേഡ് ഗ്ലിയോമകളെ സ്വാധീനിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ‘സെല്‍’ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

തലച്ചോറിന്റെ പ്രധാന പ്രവര്‍ത്തനമായ ചിന്തയെയാണ് ട്യൂമറുകള്‍ അതിന്റെ തന്നെ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതെന്ന് പേപ്പറിന്റെ സീനിയര്‍ എഴുത്തുകാരിയും സ്റ്റാന്‍ഫോര്‍ഡിലെ ന്യൂറോളജിസ്റ്റും ഗവേഷകയുമായ മിഷേല്‍ മോഞ്‌ജെ പറയുന്നു. വേദന സംഹാരികള്‍ ഉപയോഗിച്ച് ഈ ട്യൂമറുകളുടെ വളര്‍ച്ചയുടെ വേഗത കുറയ്ക്കാനാവും. എന്നാല്‍ ഇത് ട്യൂമര്‍ ഇല്ലാതാക്കാനുള്ള ശാശ്വത പരിഹാരമല്ല. ഈ മാര്‍ഗത്തിലൂടെ ട്യൂമറുള്ള ആളുകളുടെ ചിന്തയും പഠനവും നിയന്ത്രിക്കുന്നത് ചികിത്സയില്‍ അഭികാമ്യമായ രീതിയല്ലെന്നും മോഞ്‌ജെ പറയുന്നു.

എലികളുടെ തലച്ചോറില്‍ സ്ഥാപിച്ച ഹ്യൂമന്‍ ഗ്ലിയോമ ട്യൂമറുകളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. പഠനത്തിനിടെ ഒപ്‌റ്റോ ജെനറ്റിക്‌സ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചതാണ് ഇത്തരം ഒരു കണ്ടെത്തലിലെത്തിച്ചേരാന്‍ ഗവേഷകരെ സഹായിച്ചത്.

 

Scroll To Top