Wednesday December 07, 2016
Latest Updates

തീഹാര്‍ ജയിലില്‍ ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമം നടന്നുവെന്ന് സഹോദരി ഭര്‍ത്താവ് 

തീഹാര്‍ ജയിലില്‍  ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമം നടന്നുവെന്ന് സഹോദരി ഭര്‍ത്താവ് 

കൊച്ചി : ക്രിക്കറ്റ് കോഴ വിവാദത്തില്‍ പെട്ടു തിഹാര്‍ ജയിലിലായിരുന്ന കാലത്ത് അവിടെവച്ചു ക്രിക്കറ്റ് താരം ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമം നടന്നുവെന്നു സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍.

വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ച കൂട്ടിയെടുത്ത് ആയുധമാക്കിയാണ് കൊല്ലാന്‍ നോക്കിയത്. ജയിലിലെ ഒരു ഗുണ്ടയായിരുന്നു ഇതിനു പിന്നിലെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ മധു ബാലകൃഷ്ണന്‍ പറഞ്ഞു.

കൊലപാതക ശ്രമത്തെക്കുറിച്ചു ജയിലില്‍ അറിയിച്ചിപ്പോള്‍ ശ്രീശാന്തിനെ സെല്‍ മാറ്റുകയായിരുന്നു. കൊലപാതക ശ്രമം നടത്തിയ ഗുണ്ടയ്‌ക്കെതിരേ നടപടിയുണ്ടായോ എന്നറിയില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു.

പിന്നില്‍ നിന്നാണ് ശ്രീശാന്തിനെ കുത്താന്‍ ശ്രമിച്ചത്. കുതറിമാറിയതിനാലാണ് രക്ഷപ്പെട്ടത്. ഇതിനിടെ ശ്രീശാന്തിന്റെ കൈയ്ക്കു പരുക്കേറ്റിരുന്നു. കൊലപാതക ശ്രമത്തിന് ഐപിഎല്ലുമായി ബന്ധമുണ്ടോയെന്ന് അറിയില്ല.

ക്രിക്കറ്റ് വാതുവയ്പ്പ് കേസില്‍ 2013 മേയ് 16നായിരുന്നു ശ്രീശാന്തിനെയും രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ രണ്ടുപേരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് ഇവരെ തിഹാര്‍ ജയിലില്‍ അടച്ചത്. തുടര്‍ന്ന് സെപ്റ്റംബറില്‍ ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി

Scroll To Top