Saturday December 03, 2016
Latest Updates

നിങ്ങള്‍ സുരക്ഷിതമെന്നു കരുതുന്ന ഈ ഭക്ഷണങ്ങള്‍ നിങ്ങളെ ക്യാന്‍സര്‍ രോഗിയാക്കിയേക്കാം

നിങ്ങള്‍ സുരക്ഷിതമെന്നു കരുതുന്ന ഈ ഭക്ഷണങ്ങള്‍ നിങ്ങളെ ക്യാന്‍സര്‍ രോഗിയാക്കിയേക്കാം

ആരംഭത്തില്‍ തന്നെ കണ്ടെത്തുകയും കൃത്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്താല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. രോഗനിര്‍ണ്ണയത്തിന് സമയം കൂടുതലെടുക്കും തോറും രോഗിയുടെ അതിജീവന സാധ്യതയും കുറയുമെന്നു മാത്രം.

ക്യാന്‍സര്‍ ഒരു ജീവിത ശൈലീ രോഗമാണെന്നു വേണമെങ്കില്‍ പറയാം. ഇന്ന് ക്യാന്‍സര്‍ വളരെ വ്യാപകമായി കാണപ്പെടുന്നതിന്റെ കാരണം ജീവിത ശൈലികളിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങളാണ്. ദുഃശീലങ്ങളും, കീടനാശിനി പ്രയോഗങ്ങളും മാത്രമല്ല, നാം സുരക്ഷിതമെന്നു വിചാരിക്കുന്ന ചില ഭക്ഷണരീതികളും ക്യാന്‍സറിന് കാരണമായി തീരാറുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

 കൃത്രിമ മധുരങ്ങള്‍: മിഠായികളിലും, മറ്റ് മധുര പലഹാരങ്ങളിലും വ്യാപകമമായി ഉപയോഗിക്കുന്ന  കൃത്രിമ മധുരങ്ങള്‍ ക്യാന്‍സറിനെ ക്ഷണിച്ചു വരുത്താം. ഇവയില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ ക്യാന്‍സറിന് മതിയായ കാരണമാണ്.

പൊട്ടറ്റോ ചിപ്‌സ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. എന്നാല്‍ ഇവയില്‍ ധാരാളമായി അടങ്ങിയ ട്രാന്‍സ്ഫാറ്റ് ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തുന്നു.

പ്രോസസ്സ് ചെയ്ത മാംസം കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത 44 ശതമാനം വരെ കൂടുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മാംസം പ്രോസസ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന വ്യത്യസ്ത കെമിക്കലുകളാണ് വില്ലന്‍.

ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍ പുക ധാരാളമായി കൊള്ളുകയും പുകയില്‍ അടങ്ങിയ ടാറിന്റെ അംശം വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത് ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും.

വെജിറ്റബിള്‍ ഓയില്‍ വേര്‍തിരിച്ചെടുക്കാനായി രാസ വസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. കൂടാതെ ഇവയില്‍ ധാരാളമായി അടങ്ങിയ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ക്യാന്‍സറിനു മതിയായ കാരണമാണ്.

 

Scroll To Top