Monday December 05, 2016
Latest Updates

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ വികിരണം ഉണ്ടായെന്ന വാര്‍ത്ത സത്യമല്ലെന്ന് ആണവ നിയന്ത്രണ ബോര്‍ഡ്

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ വികിരണം ഉണ്ടായെന്ന വാര്‍ത്ത സത്യമല്ലെന്ന് ആണവ നിയന്ത്രണ ബോര്‍ഡ്

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവവികിരണമുണ്ടായിട്ടില്ല്‌ലെന്ന് കേന്ദ്ര ആണവ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. വിമാനതാവളത്തില്‍ ആണവ വികിരണമുണ്ടായെന്നും ജീവനക്കാര്‍ ആശുപത്രിയിലായെന്നുമടക്കമുള്ള വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

വിമാനത്താവളത്തിലെ കാര്‍ഗോ കൈകാര്യം ചെയ്യുന്ന മേഖലയില്‍ കാന്‍സര്‍ മരുന്നായ സോഡിയം അയഡൈഡിന്റെ നാല് കാര്‍ട്ടൂണുകളിലായാണ് വെള്ളിയാഴ്ച്ച ചോര്‍ച്ച കണ്ടെത്തിയിരുന്നത്. ചെറിയ തോതില്‍ ആണവവികിരണങ്ങളുള്ള ഈ മരുന്നില്‍ ചോര്‍ച്ച കണ്ടെത്തിയതാണ് പരിഭ്രാന്തിക്കിടയാക്കിയത്. എന്നാല്‍ മരുന്നല്ല ചോര്‍ന്നതെന്നും ഇതോടൊപ്പമുള്ള മറ്റൊരു വസ്തുവാണെന്നുമാണ് ഇപ്പോള്‍ ആണവ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

മരുന്നു പെട്ടികള്‍ക്കകത്ത് സൂക്ഷിച്ചിരുന്ന ഓര്‍ഗാനിക് സോള്‍വന്റായ വിനൈല്‍ പൈറോയിഡിന്‍ എന്ന വസ്തുവാണ് ചോര്‍ന്നത്. ഇതു കൈകാര്യം ചെയ്യുന്നതിനിടെ കണ്ണിന് നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടു ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബോര്‍ഡ് വ്യക്തമാക്കി.

 

Scroll To Top