Friday December 09, 2016
Latest Updates

ആരാധകര്‍ നിരാശയില്‍; മെസ്സിയും റൊണാള്‍ഡോയും ഒരേ ടീമില്‍ കളിക്കില്ലെന്ന് യുവേഫ

ആരാധകര്‍ നിരാശയില്‍; മെസ്സിയും റൊണാള്‍ഡോയും ഒരേ ടീമില്‍ കളിക്കില്ലെന്ന് യുവേഫ

ഫുട്‌ബോള്‍ ആരാധകരുടെ ദീര്‍ഘകാലത്തെ ആഗ്രഹം ഇനിയും സഫലീകരിക്കാതെ തുടര്‍ന്നേക്കും. മെസ്സിയും റൊണാള്‍ഡോയും ഒന്നിക്കുന്ന തരത്തിലുള്ള ഒരു ‘ഓള്‍ സ്റ്റാര്‍’ ഗെയിം സംഘടിപ്പിക്കാന്‍ തങ്ങള്‍ക്കു പദ്ധതിയില്ലെന്ന് യുവേഫ. യുവേഫ ഇങ്ങനെ ഒരു മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം കുറച്ചു ദിവസങ്ങളായി ശക്തമായിരുന്നു.

ഫുട്‌ബോള്‍ ക്ലബ്ബുകളെ നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ രണ്ടായി തിരിച്ചുള്ള ടൂര്‍ണമെന്റിന് യുവേഫ ഒരുങ്ങുന്നുവെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവോ യുവേഫ പ്രതിനിധിയെ ഉദ്ധരിച്ച് വെബ്‌സൈറ്റിലും പത്രത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇങ്ങനെ വരികയാണെങ്കില്‍ നോര്‍ത്ത് ടീമില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ജര്‍മ്മന്‍ ബുണ്ടസ് ലീഗ തുടങ്ങിയവയും, സൌത്ത് ടീമില്‍ സ്പാനിഷ് ലാ ലീഗ, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് തുടങ്ങിയവയുമായിരിക്കും ഉള്‍പ്പെടുക. ഇതാണ് മെസ്സി, റൊണാള്‍ഡോ, ഇബ്രാഹിമോവിച് തുടങ്ങിയ താരങ്ങള്‍ അണി നിരക്കുന്ന ഒരു ടീമിനെ സ്വപ്നം കാണാന്‍ ആരാധകരെ പ്രേരിപ്പിച്ചത്.

എന്നാല്‍ വാര്‍ത്തകള്‍ യുവേഫ അധികൃതരും, ഫിഫ അധികൃതരും പാടെ നിഷേധിച്ചു.

 

Scroll To Top