Thursday December 08, 2016
Latest Updates

സാന്റ മോഷണവും തുടങ്ങി,പ്രിയം ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ !

സാന്റ മോഷണവും തുടങ്ങി,പ്രിയം ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ !

ക്ലെയര്‍ :ഒടുവില്‍ സാന്റ മോഷണവും തുടങ്ങിയെന്ന് വാര്‍ത്തകള്‍.എല്ലാവരും നന്മ മാത്രം വാഴ്ത്തിപ്പാടുന്ന സാന്റയുടെ വേഷം ധരിച്ചാണ് ഇപ്പോള്‍ കള്ളന്മാരുടെ നീക്കം.ഡബ്ലിനിലെ ഒട്ടേറെ കേന്ദ്രങ്ങളില്‍ നിന്നും സാന്റാ വേഷം ധരിച്ചവര്‍ സാധനങ്ങള്‍ മോഷ്ട്ടിക്കുന്നതായി ഗാര്‍ഡയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്.ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ മുതല്‍ ഭക്ഷണ സാധനങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ സാന്റയ്ക്ക് പ്രിയംകരമാണെന്നാണ് ഗാര്‍ഡയുടെ കണ്ടെത്തല്‍ ! 

ക്ലെയറിലെ ഒരു വീട്ടില്‍ എത്തിയ കരോള്‍സംഘത്തിലെ കുട്ടിസാന്റ മോഷണം നടത്തിയതായി ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്.നിന്റെന്‍ഡോ 3 ഡിഎസ് ഗെയിംകണ്‍സോളാണ് മോഷണം പോയത്. കരോള്‍ സംഘത്തില്‍ ഉണ്ടായിരുന്ന 12 വയസുകാരനാണ്മോഷണം നടത്തിയതെന്നാണ് ഗാര്‍ഡ ഉറപ്പാക്കിയിരിക്കുന്നത്..

ജനലിന് സമീപത്ത് വച്ചിരുന്ന ഗെയിം കണ്‍സോളാണ് അടിച്ചു മാറ്റിയത്. ഈ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പത്ത് വയസുകാരന്റെ ഗെയിം കണ്‍സോളാണ് മോഷണം പോയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മോഷണം പോയ ഗെയിം കണ്‍സോളിന് 129 യൂറോ മുതല്‍ 259 യൂറോ വരെ വിലയാകുന്നതാണ്. വീട്ടുടമസ്ഥ കരോള്‍ സംഘത്തിന് പണം നല്‍കുന്നതിന് പേഴ്‌സ് എടുക്കുന്നതിന് അകത്തേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയിലും മോഷണം നടന്നതിന്റെ ആശങ്കയിലാണ് കുട്ടിയുടെ ബന്ധുക്കള്‍. സംഭവത്തില്‍ പരാതിയുമായി ഗെയിം കണ്‍സോള്‍ നഷ്ടപ്പെട്ട കുട്ടിയുടെ രണ്ടാനച്ഛന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇന്നയാളാണ് കണ്‍സോള്‍ മോഷ്ടിച്ചതെന്ന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. എങ്കിലും സംഭവം ഗൌരവമായി അന്വേഷിക്കണമെന്ന് കുട്ടിയുടെ രണ്ടാനച്ഛന്‍ ആവശ്യപ്പെട്ടു.

Scroll To Top