Friday January 20, 2017
Latest Updates

അയര്‍ലണ്ടില്‍ കള്ളന്‍മാര്‍ പെരുകുന്നു; ഒമ്പതു മാസത്തിനിടെ 30,000 കുറ്റകൃത്യങ്ങള്‍

അയര്‍ലണ്ടില്‍ കള്ളന്‍മാര്‍ പെരുകുന്നു; ഒമ്പതു മാസത്തിനിടെ 30,000 കുറ്റകൃത്യങ്ങള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ കള്ളന്‍മാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. 2015ന്റെ ആദ്യ ഒമ്പതു മാസങ്ങളില്‍ മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ 28,407 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (സിഎസ്ഒ) പുറത്തുവിട്ട ക്രൈം കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ ആറു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ 26,747 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കുറ്റകൃത്യങ്ങളില്‍ 12,688 എണ്ണവും നടന്നത് ഡബ്ലിന്‍ പ്രദേശത്താണ്. 
ജനങ്ങള്‍ ഒറ്റപ്പെട്ട് താമസിക്കുന്ന പ്രദേശങ്ങളിലാണ് വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണങ്ങള്‍ കൂടുതലും നടക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ അടുത്തതോടെ കവര്‍ച്ചയുടെ എണ്ണം കൂടുമെന്നും എല്ലാ കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്നും ഫോണ്‍വാച്ച് മാനേജിംഗ് ഡയറക്ടര്‍ ഡൂണ്‍ മുന്നറിയിപ്പ് നല്കി. 

ലൈംഗീക പീഡന കേസുകള്‍ 14.1 ശതമാനം വര്‍ദ്ധിച്ച് 2,262 ആയി. തട്ടിപ്പ്, വഞ്ചനാ കേസുകള്‍ 6.8 ശതമാനം ഉയര്‍ന്ന് 5,490ല്‍ എത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ കൊലപാതക കേസുകള്‍ കുറവാണ് രജിസ്റ്റര്‍ ചെയ്തത്. ഗാര്‍ഡയുടെ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് സിഎസ്ഒ ക്രൈം നിരക്ക് പുറത്തുവിട്ടത്.


Scroll To Top