Saturday December 03, 2016
Latest Updates

ഡബ്ലിന്‍ മലയാളികളുടെ വീടുകള്‍ കള്ളന്മാര്‍ കൊള്ളയടിച്ചപ്പോള്‍ !(വീഡിയോ)കള്ളന്‍മാര്‍ പുറത്തുണ്ട് !ജാഗ്രതൈ 

ഡബ്ലിന്‍ മലയാളികളുടെ വീടുകള്‍ കള്ളന്മാര്‍ കൊള്ളയടിച്ചപ്പോള്‍ !(വീഡിയോ)കള്ളന്‍മാര്‍ പുറത്തുണ്ട് !ജാഗ്രതൈ 

കള്ളന്‍മ്മാര്‍ പുറത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട് !

നിങ്ങളുടെ വീടുകള്‍ എത്രത്തോളം സുരക്ഷിതമാണ്?

ഇതാ അനുഭവസ്ഥര്‍ നേരിട്ട് വിവരിക്കുന്നു…

തിവ് പോലെ വീണ്ടും ഒരു വിന്റര്‍ കൂടി..,കള്ളന്മാര്‍ അവരുടെ പണി തുടങ്ങിക്കഴിഞ്ഞു.ഇപ്പോള്‍ തന്നെ നിരവധി ഭവനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു കഴിഞ്ഞു .പ്രത്യേകിച്ചും ഇന്ത്യാക്കാരുടെ വീടുകളില്‍.

ഒരു പ്രാവശ്യം തസ്‌കര ഭീതി വന്നാല്‍ പിന്നെ സ്വന്തം വീട്ടില്‍ സുരക്ഷിതരല്ല എന്ന തോന്നലാണ് പൊതുവെ ഉണ്ടാകുന്നത്.ആ പേടി അങ്ങനെ മനസില്‍ അലയടിച്ചുകൊണ്ടിരിക്കും.കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ 50 ലക്ഷം ഇന്ത്യന്‍ രൂപ വരെ മൂല്യമുള്ള സ്വര്‍ണവും ഡയമണ്ടുമാണ് ചില വീടുകളില്‍ യാതൊരു സുരക്ഷയുമില്ലതെ വച്ചിരുന്നത്.അത്രയേറെ സ്വര്‍ണ്ണ ഭ്രമം മലയാളികളെ പിടികൂടിയിരിക്കുന്നു.അത് തന്നെ ആയിരുന്നിരിക്കാം കള്ളന്‍മാരെ വീടുകളിലേയ്ക്ക് ക്ഷണിച്ചു വരുത്താന്‍ ഇടയാക്കിയിരുന്നത് .ഇപ്പോഴും സ്ഥിതി ഒട്ടും മോശമല്ല . 

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സ്ഥിരം കേള്‍ക്കുന്നുണ്ടെകിലും സ്വന്തം അനുഭവം വരാതെ ആരും ഭവനങ്ങള്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കാറില്ല അല്ലെങ്കില്‍ അതിനു മെനക്കെടാറില്ല എന്നുവേണം പറയാന്‍.കുറച്ചു കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കള്ളന്മാരെ കുറച്ചൊക്കെ അകറ്റി നിറുത്തുവാന്‍ സാധിക്കും .ഇക്കഴിഞ്ഞ ഞായറാഴ്ച കേരള ഹൗസ് FM റേഡിയോയില്‍ നമ്മള്‍ താമസിക്കുന്ന വീടിന്റെ സുരക്ഷ എങ്ങിനെയൊക്കെ വര്‍ദ്ധിപ്പിക്കാം എന്നായിരുന്നു ചര്‍ച്ചകള്‍. 

റെജി കുര്യന്‍ മകള്‍ സ്‌നേഹ ,സജി ജോസഫ് ഭാര്യ ബേബിമോള്‍ ,ഷൈബു ജോസഫ് ,സെബി സെബാസ്റ്റ്യന്‍ എന്നിവര്‍ അവരുടെ ഭവനങ്ങളില്‍ കള്ളന്മാര്‍ കയറിയപ്പോഴുണ്ടായ ആ തിക്താനുഭവം നമ്മോടു പങ്കു വയ്ക്കുന്നു 

ഈ എപ്പിസോഡിന്റെ തുടക്കത്തില്‍ വിഷയവുമായി ബന്ധപ്പട്ട മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഡ്രാമയും അവതരിപ്പിച്ചിരിക്കുന്നുണ്ട് .യു ട്യൂബ് വീഡിയോ ലിങ്ക് താഴെ

ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് 
ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.

Scroll To Top