Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ കള്ളന്മാര്‍ ഉപയോഗിക്കുന്നത് അത്യന്താധുനിക ഉപകരണങ്ങള്‍ !

അയര്‍ലണ്ടിലെ കള്ളന്മാര്‍ ഉപയോഗിക്കുന്നത് അത്യന്താധുനിക ഉപകരണങ്ങള്‍ !

ഡബ്ലിന്‍:വീടുകളില്‍ മോഷണത്തിനെത്തുന്ന അയര്‍ലണ്ടിലെ കള്ളന്‍മാര്‍ ഉപയോഗിക്കുന്നത് ആയിരക്കണക്കിന് യൂറോ വിലയുള്ള ഉപകരണങ്ങള്‍.കള്ളന്മാരെ നേരിടാന്‍ അഞ്ഞൂറ് മുതല്‍ രണ്ടായിരം യൂറോ വരെ മുടക്കി വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബര്‍ഗ്‌ളര്‍ അലാമുകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമാക്കി കവര്‍ച്ച നടത്താന്‍ ഇവര്‍ക്കാവും.

ഇതിനുള്ള പരിശീലനം ഗ്യംഗുകളില്‍ നിന്നും നേടിയാണ് പുതിയ കള്ളന്മാര്‍ രംഗത്തെത്തുന്നത് എന്ന് ഗാര്‍ഡ വെളിപ്പെടുത്തുന്നു.കഴിഞ്ഞ ദിവസവും നോര്‍ത്ത് ഡബ്ലിന്‍ സിറ്റിയില്‍നിന്ന് 28ഉം 30 വയസുള്ള രണ്ടു പേരേ കവര്‍ച്ചയ്ക്കുപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളുമായി ഗാര്‍ഡയുടെ പിടിയിലായി.ഇരുവരും സ്‌റ്റോര്‍ സ്ട്രീറ്റിലെ ഗാര്‍ഡ് സ്‌റ്റേഷനില്‍ തടവിലാണ്. 

തുടര്‍ന്ന് ഡബ്ലിന്‍ 6, 7 എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അലാം ജാമറുകളും കവര്‍ച്ചയ്ക്കുപയോഗിക്കുന്ന ഒട്ടനവധി അത്യാധുനിക ഉപകരണങ്ങളും കണ്ടെടുത്തത്. 
അലാം ഓപ്പറേറ്റിംഗ് കമ്പനികളിലേക്കും ഗാര്‍ഡയിലേക്കും അപായ സൂചന നല്കുന്ന അലാമുകള്‍ ശക്തമായ കാന്തം ഉപയോഗിച്ച് നിര്‍മിച്ച ഉപകരണം കൊണ്ട് ജാമാക്കി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. നേരത്തെ അലാമിന്റെ വയര്‍ മുറിച്ച് പ്രവര്‍ത്തനരഹിതമാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയിരുന്നതെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു. കവര്‍ച്ചക്കാരെ പിടികൂടുന്നതിനായി ഗാര്‍ഡ നവംബറിലാണ് ഓപ്പറേഷന്‍ തോറിനു തുടക്കമിട്ടത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് മില്യന്‍ യൂറോയാണ് നിയമവകുപ്പ് ധനസഹായം നല്കിയിരിക്കുന്നത്. 

Scroll To Top