Friday February 24, 2017
Latest Updates

അയര്‍ലണ്ടില്‍ ഇനി വേനല്‍ക്കാലമെന്ന് മെറ്റ് എറാന്‍ 

അയര്‍ലണ്ടില്‍ ഇനി വേനല്‍ക്കാലമെന്ന് മെറ്റ് എറാന്‍ 

അവസാനം രാജ്യത്ത് വേനല്‍കാലമെത്തിയെന്ന് കാലവസ്ഥാ നിരീക്ഷകര്‍. ഈ ആഴ്ച്ച താപനില 20 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് എറാന്‍ പ്രവചനം.
ആഴ്ച്ചയിലുടനീളം മികച്ച കാലവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. ഇന്ന് കാലാവസ്ത്ഥ ഇന്നലത്തേതിനു സമാനമായി തന്നെ തുടരുമെന്നും നാളെ മുതല്‍ താപനിലയില്‍ നേരിയ ഉയര്‍ച്ച പ്രകടമാവുമെന്നും നിരീക്ഷകര്‍ പറയുന്നു. 14 മുതല്‍ 16 ഡിഗ്രീ സെല്‍ഷ്യസ് വരെയായിരുന്നു ഞായറാഴ്ച്ച താപനില. ബുധനാഴ്ച്ചയോടെ താപനില
20 ഡിഗ്രി വരെ ഉയര്‍ന്നേക്കും.
എന്നാല്‍ തീരത്ത് വീശുന്ന കാറ്റ് തണുപ്പ് കൂട്ടാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് മെറ്റ് എറാന്‍ മെട്രോളജിസ്റ്റ് ജൊവാന ഡൊണേലി പറയുന്നു. താപനില കഴിഞ്ഞാഴ്ച്ചയെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണെങ്കിലും സാധാരണ ഗതിയില്‍ ജൂണില്‍ ലഭിക്കേണ്ട ചൂട് ഇത്തവണ ലഭ്യമാവില്ലെന്നും ഡൊണോലി പറഞ്ഞു

Scroll To Top