Thursday December 08, 2016
Latest Updates

അയര്‍ലണ്ടിന്റെ ഗ്രാമീണ ഗന്ധം തുളുമ്പുന്ന ഈ വീഡിയോ കാണാതിരിക്കരുത്!

അയര്‍ലണ്ടിന്റെ ഗ്രാമീണ ഗന്ധം തുളുമ്പുന്ന ഈ വീഡിയോ കാണാതിരിക്കരുത്!

ഴിഞ്ഞ വാരാന്ത്യത്തില്‍ അയര്‍ലണ്ടിലെ ഗ്രാമമേഖലയിലെ നിരത്തുകളിലിറങ്ങിയ ആര്‍ക്കും മനസിലാക്കാന്‍ സാധിച്ച കാര്യമാണ് സൈലേജിന്റെ കാലം ആരംഭിച്ചു കഴിഞ്ഞുവെന്ന്. പുതുതായി വിളവെടുത്ത സൈലേജിന്റെ മണം എല്ലവര്‍ക്കും ഇഷ്ടമാണെങ്കിലും പലര്‍ക്കുമറിയില്ല അതിനേക്കാള്‍ മനോഹരമാണ് സൈലേജ് വിളവെടുക്കുന്ന കാഴ്ച്ച എന്നത്.

സ്‌കൈഫ്‌ലൈ ഫോട്ടോഗ്രഫി ഇതാ ഇത് തെളിയിക്കുനതിനായി മനോഹരമായ ഒരു ആകാശവീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നു.  കാര്‍ലോയിലെ ബലോവറിലെ ഒരു പാടത്ത് ബ്രെണ്ണന്‍ അഗ്രി കോണ്‍ട്രാക്ടര്‍മാര്‍ വിളവെടുക്കുന്നതിന്റെ ദൃശ്യമാണ് കാര്‍ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈഫ്‌ലൈ മനോഹരമായി പകര്‍ത്തി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

സൈലേജ് വിളവെടുപ്പുമായി ബന്ധപ്പെട്ട് ലഭ്യമായ ഏറ്റവും മനോഹരമായ ഗാനവും ദൃശ്യങ്ങള്‍ക്കൊപ്പം കോര്‍ത്തിണക്കിയിരിക്കുന്നു. കാസില്‍ബ്ലേനിയിലെ ഗായകന്‍ മാര്‍ട്ടി മോനെയുടെ 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ദി ഡിഫ് എന്ന ഗാനമാണ് വീഡിയോയിലുള്ളത്. മാര്‍ട്ടി തന്റെ ബാന്‍ഡായ മാഡ് ആസ് മ്യൂള്‍സിനൊപ്പം നിരവധി വേദികളില്‍ ആലപിച്ചിട്ടുള്ളതാണ് ഈ ഗാനം.വീഡിയോ കാണാം 

Scroll To Top