Sunday September 24, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയം ഉറപ്പുവരുത്താന്‍ വഴിയൊരുക്കി ബ്രെയിന്‍ ഓ ബ്രെയിന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് 

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയം ഉറപ്പുവരുത്താന്‍ വഴിയൊരുക്കി ബ്രെയിന്‍ ഓ ബ്രെയിന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് 

ങ്ങളുടെ മക്കള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് മൊബൈല്‍ ഫോണോ,ടാബ്ലറ്റോ പോലെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലാണ് എന്ന് പരാതി പറയുന്നവരാണ് അയര്‍ലണ്ടിലെ മലയാളികളായ മാതാപിതാക്കളില്‍ അധികവും.ഒരു പക്ഷെ സ്‌കൂളിലെ പുസ്തകങ്ങളിലോ.കായിക വിനോദങ്ങളിലോ ചിലവഴിക്കുന്നതിനേക്കാള്‍ അധികം സമയം പ്രയോജനരഹിതമായ ഇലക്ട്രോണിക്‌സ് വിനോദങ്ങള്‍ക്കായി നീക്കി വെക്കുന്ന കുട്ടികളെ എവിടെയും കാണാം.

മറ്റെന്തു ചെയ്യാനാണ് എന്ന മനോഭാവത്തോടെ കുട്ടികളെ അതിനായി അനുവദിക്കുന്ന മാതാപിതാക്കളുടെ എണ്ണവും കൂടുകയാണ്.ആകെപ്പാടെ രണ്ടോ മൂന്നോ ബെഡ് റൂമും,ഒരു സിറ്റിംഗ് റൂമുമുള്ള വീടുകള്‍ക്കുള്ളില്‍ കുട്ടികള്‍ക്കായി മറ്റെന്താണ് ഒരുക്കാനുള്ളത് എന്ന അവരുടെ ചോദ്യവും ന്യായം.

പക്ഷെ അതിര്‍ത്തികളില്ലാത്ത വിഹായസില്‍ ഉയര്‍ന്നു പറക്കാനുള്ള കുട്ടികളുടെ അവകാശത്തെ കൈയ്യില്‍ കൊടുത്തിരിക്കുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന വിരുതുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതാണോ എന്ന് പലതവണ മനസ്സില്‍ ഉരുവിടാത്ത മാതാപിതാക്കള്‍ ഇവിടെ ഉണ്ടാവില്ല…

പഠനം മാത്രമല്ല,നമ്മുടെ സംസ്‌കാരം,നമ്മുടെ ആചാര ശൈലികള്‍,ലോകത്തെ സ്‌നേഹപൂര്‍വ്വം ശുശ്രീഷിക്കാനായി മുനീവര്യന്‍മാര്‍ വഴികാട്ടിയ ഭാരതീയ ജീവിതചര്യകള്‍.ഇവയൊക്കെ അടുത്ത തലമുറയ്ക്ക് ഈ പ്രവാസകാലത്ത് നഷ്ട്ടപ്പെടുമെന്ന് വ്യാകുലപ്പെടുന്നവരാണ് അയര്‍ലണ്ടിലെ മലയാളികള്‍.

അത്രയ്ക്ക് സങ്കീര്‍ണ്ണമായ ചുറ്റുപാടുകളിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്.പാശ്ചാത്യമോ പൗരസ്ത്യമൊ ഏതു സ്വീകരിക്കണം എന്നറിയാതെ ഉഴലുകയാണ് കുട്ടികള്‍.സ്‌കൂളില്‍ നിന്നും പഠിക്കുന്നതും കാണുന്നതും ഒന്ന്.വീട്ടില്‍ മാതാപിതാക്കള്‍ പഠിപ്പിക്കുന്നതും,നിര്‍ദേശിക്കുന്നതും മറ്റൊന്ന്.

ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാര്‍ ആവേണ്ടവരാണ്.ഇതൊരു പഴമൊഴി മാത്രമല്ല.ആ പഴമൊഴിയുടെ എല്ലാ അര്‍ഥതലങ്ങളും നാളെ അനുഭവത്തില്‍ ഉള്‍ക്കൊള്ളേണ്ടവരാണ് മാതാപിതാക്കള്‍.സന്മാര്‍ഗ പാഠങ്ങള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം എങ്കിലും സ്‌കൂളില്‍ പഠിച്ചവരാണ് ഇന്നത്തെ മുതിര്‍ന്നവരില്‍ കൂടുതലും.എന്നാല്‍ കൃത്യമായ ദിശാബോധം അവര്‍ക്കൊക്കെ ലഭിച്ചിരുന്നത് വിശാലമായ അവരുടെ ചുറ്റുപാടുകളില്‍ നിന്നായിരുന്നു.എന്നാല്‍ ഈ ഇലക്ട്രോണിക്‌സ് ഡിവൈസുകള്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് എന്താണ് നല്കുന്നത് എന്ന് മാതാപിതാക്കള്‍ നൂറുവട്ടം ചിന്തിച്ചേ തീരു.

നമ്മുടെ കുട്ടികള്‍ ലോകത്തിലെ ഏറ്റവും കഴിവുള്ളവരാകണം എന്നഗ്രഹിച്ചില്ലെങ്കിലും,ഏറ്റവും നല്ല മനുഷ്യനാവണം എന്ന് വിചാരിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. സത്യസന്ധതയുടെയും,സ്‌നേഹത്തിന്റെയും കിരണങ്ങള്‍ അവരുടെ ഹൃദയത്തിലില്ലെങ്കില്‍ എന്തിനാണ് അത്തരം ഒരു ജന്മം?നര്‍മ്മത്തിന്റേയും,സന്തോഷത്തിന്റെയും ഭാവങ്ങള്‍ അവരുടെ മുഖത്തില്ലെങ്കില്‍ എന്തിനാണ് അവരുടെ ബാല്യം?
മൂന്ന് സഹോദരന്മാര്‍ ലക്ഷ്യമിട്ട അടിസ്ഥാനശില 
കുട്ടികളുടെ സ്വയം ശാക്തീകരണത്തിലൂടെ(self-empowerment )ഉത്തമ പൗരന്മാരെ ലോകത്തിനു സമ്മാനിക്കാനുള്ള അപൂവമായ ദൗത്യം സ്വപ്നം കണ്ടത് ചെന്നൈയിലെ അരുള്‍ സുബ്ര്യഹ്മണ്യവും സഹോദരന്മാരായ ആനന്ദും,അശോകും ചേര്‍ന്നാണ്.

പുരാണത്തിലെ അര്‍ജുനനെ പോലെ ലക്ഷ്യത്തില്‍ മാത്രം കേന്ദ്രീകരിക്കാനുള്ള പരിശീലനം നല്‍കി ഒരു പ്രത്യേക കാലഘട്ടത്തില്‍ കുട്ടികളെ ജീവിക്കാന്‍ ക്രമീകരിക്കുകയെന്നതായിരുന്നു അവരുടെ പദ്ധതി.കണക്കോ,സയന്‍സോ പഠിക്കാന്‍ മാത്രമല്ല,ജിവിതത്തിന്റെ മുഴുവന്‍ വിഷയങ്ങളെയും സര്‍ഗാത്മകമാക്കാനുള്ള പരിശീലനമാണ് ബ്രെയിന്‍ ഓ ബ്രെയിന്‍ എന്ന് പേരിട്ട ഈ പദ്ധതി വഴി അരുള്‍ സുബ്രഹ്മണ്യവും സംഘവും ലക്ഷ്യമിട്ടത്.എങ്ങനെ പഠിക്കണം എന്ന് അറിയാതെ   തന്നെ അവര്‍ ആ കാലയളവില്‍ പഠിക്കുന്നു !

5 വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളെ അബാക്കസ്,ന്യൂറോ ലിംഗ്വസ്ടിക് പ്രോഗ്രാമിംഗ്,പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് എന്നി മൂന്നു വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു വളര്‍ച്ചയുടെ സര്‍വതോന്മുഖമേഖലകളിലേയ്ക്ക് ഉയര്‍ത്താനും അറിവ് തേടുന്ന മേഖലകളില്‍ സ്വയം പര്യാപ്തരാക്കാനുമാണ് ബ്രെയിന്‍ ഓ ബ്രെയിന്‍ ശ്രമിക്കുന്നത്.

കമ്പ്യൂട്ടറിനേയും കാല്‍ക്കുലേറ്ററിനെയും തോല്‍പിക്കാന്‍ തക്ക വിധം കുട്ടികളെ പ്രഗത്ഭരാക്കുന്ന ബ്രെയിന്‍ ഓ ബ്രെയിന്‍ പഠനരീതി ലോകത്തെങ്ങും പ്രിയങ്കരമാവാന്‍ കാരണം പഠനത്തില്‍ ഉപരിയായ അതിന്റെ പഠനക്രമം തന്നെ. 2003 ല്‍ ഇന്ത്യയില്‍ തുടങ്ങി ഇപ്പോള്‍ 25 രാജ്യങ്ങളിലായി 875 സെന്ററുകളില്‍ ഒരു ലക്ഷത്തില്‍പരം കുട്ടികള്‍ ഈ കോഴ്‌സ് ചെയ്യുന്നു എന്നതും കൂടുതല്‍ കൂടുതല്‍ പേര്‍ ദിവസം തോറും കോഴ്‌സില്‍ ചേരാന്‍ എത്തുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.

എന്താണ് ബ്രെയിന്‍ ഓ ബ്രെയിന്‍
പഴയ തലമുറയിലെ ചിലരെങ്കിലും മനക്കണക്കില്‍ പെരുക്കപ്പട്ടിക ചെല്ലുന്നത് കാണുമ്പോള്‍ ഓര്‍ക്കുക കാല്‍ക്കുലേറ്ററും,കംപ്യൂട്ടറുമായി പൊരുതുന്ന കുട്ടികളെ നമ്മള്‍ ബൗദ്ധികമായ അടിമത്വത്തിലേയ്ക്ക് തള്ളി വിടുകയാണ്.ഇവിടെയാണ് ബ്രെയിന്‍ ഓ ബ്രെയിനിന്റെ പ്രസക്തി.

അബാക്കസും ന്യൂറോ ലിംഗ്വസ്റ്റിക് പ്രോഗ്രാമും ഉപയോഗിച്ച് കുട്ടികളുടെ ബുദ്ധിശക്തി , ഏകാഗ്രത, കുര്‍മ്മത, ആത്മവിശ്വാസം,കൃത്യത, വേഗത, സര്‍ഗ്ഗശക്തി, ശ്രവണഗ്രാഹ്യം എന്നിവയെല്ലാം പതിന്‍മടങ്ങ് വര്‍ധിപ്പിച്ച് കണക്കിന്റെ ലോകത്ത് വിസ്മയം വിതറുന്ന പ്രതിഭാശാലികളാക്കി മാറ്റുന്നു. 

അബാക്കസ് എന്നത് ആദ്യ കാലങ്ങളില്‍ കണക്കുകൂട്ടലുകള്‍ക്ക് ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ്.ക്രിസ്തുവിന് 2300 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ഈ ഉപകരണം പക്ഷേ,മനുഷ്യ ബുദ്ധി കൊണ്ട് ക്രമപ്പെടുത്തി ഉപയോഗിക്കുന്നതാണ്.പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന ഉത്തരങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല.

കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്താണ് ബ്രെയിന്‍ ഓ ബ്രെയിന്‍. ഇതിലെ കിഡ്‌സ് ഫ്രണ്ട്‌ലി സിലിബസ് അഞ്ചു വയസ് മുതലുള്ള ഏത് കുഞ്ഞിനെയും അനായാസം അബാക്കസില്‍ കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലുമൊക്കെ ചെയ്തു മനകണക്കിന്റെ മാന്ത്രിക ലോകത്തെ രാജകുമാരന്മാരാക്കുന്നു.

അപ്പോള്‍ ബ്രെയിന്‍ ഓ ബ്രെയിന്‍ കണക്ക് പഠിപ്പിക്കുന്ന ഒരു ട്യൂഷന്‍ ആണോ എന്നതാണോ ചോദ്യം. എങ്കില്‍ തീര്‍ത്തും അല്ലെന്നാണ് ഉത്തരം. കണക്ക് പഠിപ്പിക്കുക എന്നതല്ല ബ്രെയിന്‍ ഓ ബ്രെയിനിന്റെ ഉദ്ദേശം.ഏതൊരു വിഷയവും പഠിപ്പിക്കാന്‍ ഒരു ഭാഷ ആവശ്യമാണ്. അതുപോലെ ബ്രെയിന്‍ ഓ ബ്രെയിന്‍ പഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ ഗണിത ശാസ്ത്രത്തിലെ അക്കങ്ങളാണ്.അതിനാല്‍ ഗണിതശാസ്ത്രം കുട്ടികളുടെ കൂട്ടുകാരായി മാറുന്നു എന്ന് മാത്രം.

ജനനം മുതല്‍ മരണം വരെ അനുസ്യൂതം തുടരുന്ന നിരന്തര പ്രക്രിയയാണ് പഠനം. കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവരും പഠിക്കാന്‍ കഴിവുള്ളവരാണെങ്കിലും പ്രായം കൂടുന്നതിനനുസരിച്ച് ഈ കഴിവ് കുറഞ്ഞു വരുന്നതായി കാണുന്നു. വിജയം സ്വാഗതാര്‍ഹവും പരാജയം അനഭിലഷണീയവുമെന്ന സാമൂഹ്യ കാഴ്ചപ്പാടാണ് മുതിര്‍ന്ന ആളുകളെ പഠനത്തില്‍നിന്നു പിന്തിരിപ്പിക്കുന്ന മുഖ്യഘടകം. 

കുട്ടികള്‍ക്കു പരാജയം പ്രശ്‌നമേയല്ല. അതുകൊണ്ട് അവര്‍ക്ക് അതിവേഗം പഠിക്കാന്‍ കഴിയുന്നു.വൈകല്യങ്ങള്‍ ഇല്ലാതെ പഠിക്കാന്‍ അവര്‍ക്കാവുന്നു.ചൊട്ടയിലെ ശീലം ചുടല വരെയെന്നാണ്.ഇവിടെ കുട്ടികള്‍ ജയിച്ചു പഠിക്കാന്‍ പഠിക്കുന്നു! 

വലിയ കുട്ടികള്‍ക്കും ഉയര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കും പരാജയം മാനഹാനി ഉണ്ടാക്കുന്നതാണ്.തെറ്റായി ചെയ്തു പരാജയമടയുമെന്ന ഭയമാണ് മറ്റെന്തിനേക്കാളുമധികം സ്വാഭാവിക പഠനപ്രക്രിയയെ തടയുന്നത്. ജീവിത വിജയത്തിനുതകുന്ന രീതിയില്‍ പഠിച്ചു മുന്നേറാന്‍ ഏതു വിദ്യാര്‍ത്ഥിക്കും കഴിയും. ഇതിനാവശ്യം ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ ഒരു സമീപനമാണ്.ശാസ്ത്രീയമായ ഈ സമ്പ്രദായമാണ് ന്യൂറോ ലിംഗ്വസ്റ്റിക് പ്രോഗ്രാമിംഗ് (എന്‍.എല്‍.പി.)എന്നറിയപ്പെടുന്നത്.

ഇപ്പോള്‍ നിങ്ങളുടെ ആകാംക്ഷ ഈ ബ്രെയിന്‍ ഓ ബ്രെയിനില്‍ എന്തുചെയ്യുന്നു എന്നല്ലേ? ബ്രെയിന്‍ ഓ ബ്രെയിനില്‍ കുട്ടികളുടെ വലതുഭാഗത്തെയും ഇടതുഭാഗത്തെയും മസ്തിഷ്‌ക്കത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും അതുപോലെ തന്നെ തലച്ചോറിലെ ഇരുഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിയത്തിന്റെ വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്നതു വഴി അവരുടെ ബുദ്ധി ശക്തിയും മനകണക്കിന്റെ വേഗതയും കൃത്യതയും കുര്‍മ്മതയും ജാഗ്രതയും ഭാഷാ പ്രാവിണ്യവും വര്‍ധിപ്പിക്കുന്നു.പരാജയപ്പെടാനുള്ള കുറഞ്ഞ സാധ്യത പോലും ഇവിടെ ഒഴിവാക്കപ്പെടുന്നു.

കുട്ടികളുടെ ശേഷിയെ മനസിലാക്കാനും ജീവിതത്തില്‍ ഉടനീളം അവരെ കൂടുതല്‍ മിടുക്കരാക്കാനുമുള്ള അടിസ്ഥാനമായി ബ്രെയിന്‍ ഓ ബ്രെയിന്‍ മാറുന്നു.

ബ്രെയിന്‍ ഓ ബ്രെയിനില്‍ പത്ത് ലെവല്‍ ആണുള്ളത്. ഓരോ ലെവലും മൂന്ന് മാസം വീതം . ഒന്നാമത്തെ ലെവലില്‍ അബാക്കസില്‍ കുട്ടുവാനും കുറയ്ക്കുവാനും കുട്ടികളെ പഠിപ്പിക്കുന്നു. 

രണ്ടാമത്തെ ലെവലില്‍ ആ അബാക്കസ് ഒരു ചെറിയ വെളുത്ത കടലാസ് കഷ്ണത്തില്‍ സങ്കല്‍പ്പിക്കാനും ആ കടലാസില്‍ വിരല്‍ ചലിപ്പിച്ച് ഉത്തരം കണ്ടെത്താന്‍ പരിശീലിപ്പിക്കുന്നു.

മൂന്നാമത്തെ ലെവലില്‍ കുട്ടികള്‍ മനസിലെ സാങ്കല്‍പിക അബാക്കസില്‍ മുത്തുകള്‍ മാറ്റി ഗണനം നടത്തുന്നു. കുടാതെ മൂന്നാമത്തെ ലെവലില്‍ ഗുണനവും നാലാമത്തെ ലെവലില്‍ ഹരണവും പഠിപ്പിക്കുന്നു. 

തുടര്‍ന്നുള്ള ഓരോ ലെവലിലും കുഞ്ഞുങ്ങളുടെ മസ്തിഷ്‌കോദീപനം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നു.പിന്നെ ഏത് കാല്‍ക്കുലേറ്ററും ഈ കുരുന്ന് പ്രതിഭയുടെ മുന്നില്‍ മുട്ടുമടക്കുന്നു.അവിടെ ദൈവനിര്‍മ്മിതമായ കൊച്ചു മസ്തിഷ്‌ക്കം മനുഷ്യനിര്‍മ്മിതമായ സോഫ്റ്റ്വെയറിനെ തോല്‍പ്പിക്കുന്നു!മത്സരപരീക്ഷകളുടെ ഈ കാലത്ത് അതിവേഗം സമസ്യകള്‍ക്ക് പരിഹാരം കണ്ടെത്തി വിജയിക്കാനുള്ള ഏണിപ്പടി  കൂടിയാണ് ബ്രെയിന്‍ ഒ ബ്രെയിന്‍.

.

ഏതാനം വര്‍ഷം മുമ്പ് എന്‍ ഡി ടി വി കുറിച്ചു തയാറാക്കിയ ഒരു വീഡിയോ താഴെകാണാം.ബ്രെയിന്‍ ഒ ബ്രെയിന്ന്റെ പഠിതാക്കളുടെ എണ്ണം ലക്ഷക്കണക്കുകളില്‍ എത്തുന്നതിനു വളരെ മുമ്പേ ചിത്രീകരിച്ച വീഡിയോയാണിത്.)

ഇപ്പോള്‍ അയര്‍ലണ്ടിലും 
ബ്രെയിന്‍ ഒ ബ്രെയിന്‍ അയര്‍ലണ്ടിലും ആരംഭിച്ചു കഴിഞ്ഞു.സ്വോര്‍ഡ്‌സ്, ഫിംഗ്ലസ്, കാബ്ര, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍, താല എന്നിവിടങ്ങളില്‍ ബ്രെയിന്‍ ഒ ബ്രെയിന്‍ സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സ്റ്റില്ലോര്‍ഗന്‍ സെന്റര്‍ സെപ്തംബര്‍ 20 നും,ബ്യുമോണ്ട് സെന്റര്‍ സെപ്തംബര്‍ 26 നും ആരംഭിക്കും.bbrd

ലൂക്കനില്‍ ഒക്ടോബര്‍ 3 നും ,കില്‍കോക്കില്‍ ഒക്ടോബര്‍ 18നും ബ്രെയിന്‍ ഒ ബ്രെയിന്‍ സെന്ററുകള്‍ ആരംഭിക്കുന്നുണ്ട്.
ലക്സ്ലിപ്പ്, ഡണ്‍ലീര്‍ (ദ്രോഗഡ), ക്രംലിന്‍, രാത്ഗര്‍, ബ്രേ എന്നിവിടങ്ങളിലും ബ്രെയിന്‍ ഒ ബ്രെയിന്‍ ഉടന്‍ ആരംഭിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
http://www.brainobrain.ie/

ജിന്‍സി ജെറി 

Scroll To Top