Tuesday December 06, 2016
Latest Updates

ഇനി ഭീമന്‍ ഉല്‍ക്കകള്‍ പതിക്കും നാളുകള്‍ !

ഇനി ഭീമന്‍ ഉല്‍ക്കകള്‍ പതിക്കും നാളുകള്‍ !

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകം അവസാനിക്കുമോ?.ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് നാസ ആവര്‍ത്തിച്ചു നല്‍കുന്ന ഉറപ്പുകളെ തള്ളിക്കളഞ്ഞു കൊണ്ടാണ്, വരാന്‍ പോകുന്ന ഉല്‍ക്കകള്‍ ഭൂമിയെത്തുടച്ചു നീക്കാം എന്ന് ചില വിദഗദ്ധര്‍ വാദിക്കുന്നത്! 

ഇവരോടൊപ്പം കൂടുന്നവര്‍ ഏതാണ്ട് കൃത്യമായ സമയവും പറയുന്നുണ്ട്. സപ്തംബര്‍ 22 നും 28 നും ഇടയിലുള്ള സമയത്താണ് അത് സംഭവിക്കാന്‍ പോകുന്നതത്രേ!. ഉല്‍ക്കകളുടെ പ്രഹരം, ഭൂകമ്പം, സുനാമി, പേമാരി ഇവയൊക്കെയാണ് ലോകത്തെ നശിപ്പിക്കാന്‍ പോകുന്നത് എന്ന് അവര്‍ ആണയിടുന്നു.ഓരോ ദിവസവും നൂറുകണക്കിന് ടണ്‍ ആസ്റ്ററോയിഡുകള്‍ ഭൂമിയില്‍ വന്ന് ഇടിക്കുന്നുണ്ട് എന്നും 2013 ഫെബ്രുവരിയില്‍ ഒരു ലോറിയുടെ അത്രയും വലിപ്പമുള്ള പാറയാണ് സൈബീരിയയ്ക്ക് മുകളില്‍ പൊട്ടിത്തെറിച്ചതെന്നും ഒക്കെയുള്ള വസ്തുതകള്‍ കൂടി ഇവര്‍ നിരത്തുമ്പോള്‍ ആളുകള്‍ ഭീതിയിലാവുന്നു. 

ആസ്റ്ററോയിഡുകളെക്കുറിച്ചും മറ്റും കുറച്ച് അറിയാവുന്നവര്‍ ഇവരുടെ വാദം കേള്‍ക്കുമ്പോള്‍ കൂടുതല്‍ ഭയക്കാന്‍ സാദ്ധ്യതയുണ്ട്. സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞ് അവശേഷിക്കുന്ന പാറകളാണ് ആസ്റ്ററോയിഡുകള്‍. ഇവയിലേറയും കാണപ്പെടുന്നത് ഏതാണ്ട് ചൊവ്വാ ഗ്രഹത്തിനും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയിഡ് ബെല്‍റ്റിലാണ്. എന്നാല്‍ ശൂന്യാകാശത്തെ ഈ ബെല്‍റ്റിന് പുറത്ത് കാണപ്പെടുന്ന ചില ആസ്റ്ററോയിഡുകളാണ് ഭൂമിയ്ക്ക് ഇപ്പോള്‍ ഭീഷണിയാവുന്നത്. ആറ്റണ്‍സ്, അമോര്‍, അപ്പോളോസ് എന്നീ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്ന ഇവ സൗരയൂഥത്തിലെ അകത്തെ ഭാഗങ്ങളിലാണ് ചുറ്റിക്കറങ്ങുന്നത്. ഭൂമിയോട് അടുത്ത് ആസ്റ്ററോയിഡുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവ ചില സന്ദര്‍ഭങ്ങളില്‍ ഭൂമിയ്ക്കും ചൊവ്വാ ഗ്രഹത്തിനും ഇടയിലുള്ള ഭ്രമണ പഥം മുറിച്ചു കടക്കാന്‍ സാദ്ധ്യതയുണ്ട്. 

ബ്ലോഗുകളിലും വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്ന തരത്തിലുള്ള എന്തെങ്കിലും നാശങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം വലിപ്പമുള്ള ഏതെങ്കിലും വസ്തു ഭൂമിയ്ക്കു നേരേ വരുന്നുണ്ടെങ്കില്‍, ഇതിനകം അത് തങ്ങള്‍ കാണുമായിരുന്നു എന്ന് പറയുന്ന നാസ ഈ ലോകാവസാന പ്രവചനത്തെ നിശ്ശേഷം തളളിക്കളയുന്നു. അപകടം സൃഷ്ടിയ്ക്കാന്‍ സാദ്ധ്യതയുള്ള ഏതെങ്കിലും അസ്റ്ററോയിഡുകള്‍ ഭൂമിയ്ക്ക് നേരേ സഞ്ചരിക്കുന്നുണ്ടോ എന്ന് നാസയുടെ ‘ നിയര്‍ എര്‍ത്ത് ഓബ്ജക്ട് ഓഫീസ്’ സദാ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആസ്റ്റേറോയിഡുകളെ കണ്ടെത്തുക മാത്രമല്ല അവ എന്തുകൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഭാരം തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കാന്‍ പോലും ഉള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്.തങ്ങളെ വെട്ടിച്ച് ആരു വരാനാണ് എന്നാണ് നാസയുടെ ചോദ്യം !

എന്നാല്‍ ചിലിയില്‍ ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമി തിരമാലകളുമൊക്കെ മുന്നറിയിപ്പിന്റെ ഭാഗം മാത്രമാണെന്നാണ് ലോകാവസാന പ്രവാചകര്‍ പറയുന്നത്!ഭൂചലനത്തെ തുടര്‍ന്ന് നാലര മീറ്റര്‍ ഉയരത്തിലാണ് സാന്റിയാഗോയില്‍ തിരമാലകള്‍ കരയിലേയ്ക്ക് ആഞ്ഞടിച്ചത്.

Scroll To Top