Sunday December 04, 2016
Latest Updates

ആ നമ്പര്‍ വീട്ടമ്മയുടേതല്ല; സഹ സംവിധായകന്റേതെന്ന് ‘ചന്ദ്രേട്ടന്‍ എവിടെയാ’യുടെ സംവിധായകന്‍

ആ നമ്പര്‍ വീട്ടമ്മയുടേതല്ല; സഹ സംവിധായകന്റേതെന്ന് ‘ചന്ദ്രേട്ടന്‍ എവിടെയാ’യുടെ സംവിധായകന്‍

ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന്‍ രംഗത്ത്. സിനിമയില്‍ നായിക നമിതാ പ്രമോദ് ഉപയോഗിക്കുന്ന സാങ്കല്‍പ്പിക മൊബൈല്‍ നമ്പറുമായി ബന്ധപെട്ടായിരുന്നു വിവാദമുണ്ടായത്.

മൊബൈല്‍ നമ്പര്‍ തന്റെയാണെന്നും, സിനിമ റിലീസ് ചെയ്യപ്പെട്ട ശേഷം ധാരാളം കോളുകളുമ്മ് അശ്ലീല മെസേജുകളും തനിക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ് തിരുവനന്തപുരത്തെ ഒരു വീട്ടമ്മ കോടതിയില്‍ പരാതിപ്പെട്ടിരുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരമായും ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വിവാദം അനാവശ്യമാണെന്ന് സിദ്ധാര്‍ഥ് പറയുന്നു. മൊബൈല്‍ നമ്പര്‍ തന്റെ സഹ സംവികായന്റേതു തന്നെയാണ്. ചിത്രം റിലീസായ ശേഷം ഇതുമായി ബന്ധപ്പെട്ട ധാരാളം ഫോണ്‍ കോളുകളും ഇയാള്‍ക്ക് ലഭിക്കുന്നുണ്ട്. എന്തായാലും രണ്ടു പേര്‍ക്ക് ഒരേ മൊബൈല്‍ നമ്പര്‍ ഉണ്ടാവാന്‍ സാധ്യതയില്ലല്ലോ. സിദ്ധാര്‍ഥ് ചോദിക്കുന്നു. എന്നാല്‍ ഒരക്കം മാറിയോ മറ്റോ കോള്‍ പോയിരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളി കളഞ്ഞില്ല.

വിജയിച്ച ചിത്രത്തെ കുറിച്ച് എന്ത് ചെറിയ വിവാദമുണ്ടായാലും അത് ഏറ്റെടുത്ത് വലുതാക്കുക എന്നത് ചിലരുടെ സ്വഭാവമാണെന്നും സിദ്ധാര്‍ഥ് ആരോപിച്ചു.

Scroll To Top