Sunday December 17, 2017
Latest Updates

ലോക സുന്ദരി മാനുഷിയെ പരിഹസിച്ച് ശശി തരൂര്‍; നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ലോക സുന്ദരി മാനുഷിയെ പരിഹസിച്ച് ശശി തരൂര്‍; നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക സുന്ദരി മാനുഷി ഛില്ലറിനെതിരെയുള്ള പരാമര്‍ശത്തില്‍ ശരി തരൂര്‍ എംപിക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നടപടി. ശശി തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. തരൂരിന്റെ ട്വിറ്റര്‍ പ്രതികരണത്തിലാണ് നടപടി.

എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പരിഹസിച്ചുള്ള ട്വീറ്റാണ് ശശി തരൂര്‍ എംപിക്ക് തിരിച്ചടിയായത്. നോട്ട് നിരോധനത്തെ ബുദ്ധിമോശം എന്ന് പരാമര്‍ശിച്ചതിനൊപ്പമാണ് ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മാനുഷിയെ പരിഹസിച്ചത്.

ഇന്ത്യന്‍ രൂപയ്ക്ക് ലോകത്താകെ മേധാവിത്വമുണ്ടെന്ന് ബിജെപി തിരിച്ചറിയണം. നമ്മുടെ ചില്ലറ പോലും ലോക സുന്ദരിയായി എന്നായിരുന്നു തരൂരിന്റെ പരിഹാസരൂപേണയുള്ള പരാമര്‍ശം. മാനുഷിക്കെതിരായ തരംതാണ പരാമര്‍ശത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ തരൂര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

തരൂരിന്റെ പരാമര്‍ശത്തിനെതിരെ ട്വിറ്ററിലും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അനുപം ഖേര്‍ അടക്കമുള്ള പ്രമുഖരും ട്വീറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ഛില്ലാര്‍ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ശശി തരൂരിന്റെ പരാമര്‍ശമെന്ന ആരോപണവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

Scroll To Top