Wednesday December 07, 2016
Latest Updates

‘താലയില്‍ എമര്‍ജന്‍സി യൂണിറ്റിന് എക്സ്റ്റന്‍ഷന്‍ അനുവദിക്കും,നഴ്‌സുമാരുടെ പരാതികള്‍ കേള്‍ക്കാന്‍ മന്ത്രി വരും’, പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ 

‘താലയില്‍ എമര്‍ജന്‍സി യൂണിറ്റിന് എക്സ്റ്റന്‍ഷന്‍ അനുവദിക്കും,നഴ്‌സുമാരുടെ പരാതികള്‍ കേള്‍ക്കാന്‍ മന്ത്രി വരും’, പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ 

ഡബ്ലിന്‍:ആശുപത്രികളിലെ അമിത തിരക്കും ട്രോളികളില്‍ കഴിയുന്ന രോഗികളുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ലിയോ വരേദ്കര്‍.മഞ്ഞുകാലം ആരംഭിച്ചതോടെ അയര്‍ലണ്ടിലെങ്ങുമുള്ള ആശുപത്രികളില്‍ രോഗികളുടെ തിരക്ക് രണ്ടിരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്.

നഴ്‌സുമാരും ആശുപത്രി സ്റ്റാഫും ആവശ്യത്തിനു ജീവനക്കാാരില്ലാതെ പ്രതിസന്ധിയിലായത് സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും താല ആശുപത്രിയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു എക്സ്റ്റന്‍ഷന്‍ യൂനിറ്റ് ആരംഭിക്കുമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ച്ചക്കുള്ളില്‍ ഇത് ആരംഭിക്കും.ഒപ്പം നഴ്‌സുമാര്‍ അടക്കമുള്ള ഹോസ്പിറ്റല്‍ സ്റ്റാഫിന്റെ പരാതികള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കും.മന്ത്രിയുടെ ഓഫിസ് വെളിപ്പെടുത്തി.
91 വയസുകരിയായ ഒരു സ്ത്രീയ്ക്ക് 9 മണിക്കൂറോളം ചികിത്സ കിട്ടാതെ താല ആശുപത്രിയിലെ ട്രോളിയില്‍ കഴിയേണ്ടി വന്ന സംഭവം ആഗോളമാധ്യമങ്ങള്‍ പോലും വാര്‍ത്തയാാക്കിയിരുന്നു.

Scroll To Top