Monday May 29, 2017
Latest Updates

താലയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനയുടെ ഓര്‍മ്മ പെരുനാളിന് കൊടിയേറി 

താലയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനയുടെ ഓര്‍മ്മ പെരുനാളിന് കൊടിയേറി 

താല :താല മോര്‍ ഇഗ്‌നാത്തിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനയുടെ ഓര്‍മ്മപ്പെരുന്നാളിന് ഇന്നലെ (ശനി)കൊടിയേറി.പെരുന്നാള്‍ ശ്രുശൂഷകള്‍ താലയിലെ ബ്രൂക്ക് ഫീല്‍ഡ് സെന്റ്. എഡൈന്‍സ് ചര്‍ച്ചിലാണ് തിരുനാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്. 

ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ഡോ.തോമസ് ജേക്കബ് (ജര്‍മ്മനി) മുഖ്യ കാര്‍മ്മികത്വം വഹിക്കും.10.30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയെ തുടര്‍ന്ന് ഫാ,ജോബിമോന്‍ സ്‌കറിയ പെരുനാള്‍ സന്ദേശം നല്‍കും.

12.30 ന് പ്രദക്ഷണം ആരംഭിക്കും.നേര്‍ച്ചസദ്യയെ തുടര്‍ന്ന് രണ്ടു മണിയ്ക്ക് ദിദ്വിന തിരുനാളിന് സമാപനമാവും.soor

Scroll To Top