Monday January 16, 2017
Latest Updates

ചൂടുവായു നിറച്ച ബലൂണിന് തീ പിടിച്ച് യാത്രികരായ 16 പേര്‍ മരിച്ചു

ചൂടുവായു നിറച്ച ബലൂണിന് തീ പിടിച്ച് യാത്രികരായ 16 പേര്‍ മരിച്ചു

ടെക്സാസ് : ചൂടു വായു നിറച്ച വലിയ ബലൂണിന് തീ പിടിച്ച് അതില്‍ സഞ്ചരിച്ചിരുന്ന 16 പേര്‍ കൊല്ലപ്പെട്ടു..അമേരിക്കന്‍ സമയം ഇന്നലെ രാവിലെ 7.40നായിരുന്നു ദുരന്തമുണ്ടായത്. ലോക്ക്ഹാര്‍ട്ടിനടുത്തുളള ഒരു പുല്‍പ്രദേശത്താണ് ബലൂണ്‍ തീപിടിച്ച് വീണിരിക്കുന്നത്. ഓസ്റ്റിന് ഏതാണ് 30 മൈലുകള്‍ തെക്ക്മാറിയുള്ള പ്രദേശത്താണ് അപകടം നടന്നിരിക്കുന്നതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനിലെ ലൈന്‍ ലന്‍സ്ഫോര്‍ഡ് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

എമര്‍ജന്‍സി റെസ്പോണ്ടര്‍മാരും ഷെരീഫിന്റെ ഓഫീസിലെ ആളുകളും സംഭവസ്ഥലത്തെത്തുമ്പോള്‍ ബലൂണിന്‍രെ ബാസ്‌കറ്റ് ഭാഗത്ത് തീപിടിച്ചിരുന്നുവെന്നാണ് ഓഫീസ് വക്താവ് ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നത്.

കത്തിപ്പിടിക്കാന്‍ തുടങ്ങിയ അഗ്‌നിജ്വാലകളോടെ ഒരു വലിയ ബലൂണ്‍ അന്തരീക്ഷത്തില്‍ പറക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് എഫ്എഎ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ലുന്‍സ്ഫോര്‍ഡ് പറയുന്നത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

Scroll To Top